പരിക്കിനെ അതിജീവിക്കുമ്പോൾ; വേ​ഗം സുഖം പ്രാപിക്കട്ടെയെന്ന് ആരാധകർ

Advertisement

മലയാളികളുടെ പ്രിയപ്പെട്ട അന്യഭാഷാ താരങ്ങളിലൊരാളാണ് കനിഹ. 2002 ൽ പുറത്തിറങ്ങിയ ഫൈവ് സ്റ്റാർ എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ സിനിമ അരങ്ങേറ്റം. തമിഴ്, മലയാളം, കന്നഡ, തെലുങ്ക് ഭാഷകളിൽ അഭിനയിച്ചിട്ടണ്ട് താരം. മലയാളത്തിൽ മമ്മൂട്ടി, മോഹൻലാൽ, സുരേഷ്‌ഗോപി, ജയറാം തുടങ്ങി ഒട്ടുമിക്ക മുൻനിര സൂപ്പർ താരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. സിനിമാലോകത്ത് 20 വർഷം പൂർത്തിയാക്കിയിരിക്കുന്ന കനിഹ മലയാളത്തിലാണ് അധികവും ചിത്രങ്ങൾ ചെയ്തിരിക്കുന്നത്
.
ഭാഗ്യദേവത, പഴശ്ശിരാജ, സ്പിരിറ്റ്, മൈ ബിഗ് ഫാദർ, ദ്രോണ, ക്രിസ്ത്യൻ ബ്രദേഴ്സ്, കോബ്ര, ബാവൂട്ടിയുടെ നാമത്തിൽ ,അബ്രഹാമിന്റെ സന്തതികൾ ,പാപ്പാൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ മലയാളത്തിലായി അഭിനയിച്ചിട്ടുണ്ട് .‘പാപ്പൻ’ എന്ന സുരേഷ് ഗോപി ചിത്രത്തിലാണ് കനിഹ അവസാനമായി വേഷമിട്ടത്.

അടുത്തിടെ താരത്തിന് പരുക്കേറ്റിരുന്നു. ഇപ്പോഴിത തന്റെ കാലിനേറ്റ പരുക്കിനെ അതിജീവിച്ചതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് കനിഹ. ഈ പുതിയ ബൂട്ടുകൾ ഉപയോഗിച്ച് ഞാൻ ബാലൻസ് ചെയ്യാൻ പഠിക്കുന്നു! ഒരാഴ്ച കഴിഞ്ഞു.ഇനി അഞ്ച് ആഴ്ച കൂടിയുണ്ടെന്നാണ് കനിഹ തന്റെ ചിത്രം പങ്കുവച്ച് കനിഹ കുറിച്ചിരിക്കുന്നത്. വേഗം സുഖപ്രാപിക്കട്ടെ എന്നാണ് കനിഹയ്ക്ക് ആരാധകർ ആശംസകൾ നേരുന്നത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close