സൂപ്പർ ഹിറ്റ് സംവിധായകർ ഒന്നിക്കുന്നു; വരാൻ ഇരിക്കുന്നത് ബോക്സ് ഓഫിസ് ആറാട്ട് എന്ന് ആരാധകർ

Advertisement

ആദ്യചിത്രം പോക്കിരി രാജ മുതൽ വമ്പൻ സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച ജനപ്രിയ സംവിധായകൻ വൈശാഖും ആട് 2 പോലെ ബോക്സ് ഓഫീസിൽ വമ്പൻ തരംഗം സൃഷ്‌ടിച്ച ചിത്രം ചെയ്ത മിഥുൻ മാനുവലും ഒന്നിക്കുന്നു. വൈശാഖിന്റെ സംവിധാനത്തിന് മിഥുൻ മാനുവൽ തോമസിന്റെ തിരക്കഥയിൽ ഒരുക്കുന്ന ഈ ചിത്രം ഒരു മാസ്സ് ആക്ഷൻ കോമഡി എന്റർടെയ്‌നർ ചിത്രമായിരിക്കുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.നായകൻ മമ്മുക്കയാണോ ഉണ്ണി മുകുന്ദനാണോ എന്നൊക്ക അഭ്യുവങ്ങൾ പരക്കുന്നുണ്ട് .അടുത്ത് തന്നെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവാൻ സാധ്യത കാണുന്നു.

ആട് , അഞ്ചാം പാതിരാ ആൻ മേരി കലിപിലാണ്‌ തുടങ്ങിയ സിനിമകൾ കൊണ്ട് വിവിധ തരം പ്രേക്ഷകരെ പിടിച്ചിരുത്തുന്ന സംവിധായകനാണ് മിഥുൻ മാനുവൽ തോമസ്. ആട് മൂന്നാം ഭാഗം, കുഞ്ചാക്കോ ബോബന്റെ ആറാം പാതിരാ, ജയസൂര്യയുടെ ടർബോ പീറ്റർ, തുടങ്ങിയ സിനിമകൾ മിഥുൻ സംവിധാനത്തിൽ ഇനിം വരാൻ സാധ്യത ഉള്ള ചിത്രങ്ങൾ

Advertisement

പുലിമുരുകൻ, മധുരരാജാ ,പോക്കിരി രാജ , സീനിയേഴ്സ്, മല്ലുസിംഗ് ,സൗണ്ട് തോമ ,മല്ലുസിംഗ് തുടങ്ങി നിരവധി സൂപ്പർ ഹിറ്റുകൾ ചെയ്ത സംവിധായകനാണ് വൈശാഖ്. മോഹൻലാൽ നായകനായ മോൺസ്റ്റർ ആണ് വൈശാഖ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഏറ്റവും ഒടുവിലത്തെ ചിത്രം. പുതിയ സിനിമയുടെ വിവരം ട്വിറ്ററിൽ വന്നതും പൃഥ്വിരാജ് നായകനാകുന്ന ‘ഖലീഫ’ , ഉണ്ണിമുകുന്ദൻ നായകനാകുന്ന വമ്പൻ ചിത്രം ബ്രൂസ്‌ലി തുടങ്ങിയ വൈശാഖ് ചിത്രം നേരത്തെ പ്രഖ്യാപിച്ചിരുന്ന ചിത്രങ്ങളുടെ നിലവിലെ അവസ്‌ഥ എന്താണ് എന്നും ആരാധകർ ചോദിക്കുന്നു ഉണ്ട്

Advertisement

Copyright © 2017 onlookersmedia.

Press ESC to close