മെഗാസ്റ്റാറിനെ ‘നൻപകൽ നേരത്ത് മയക്കത്തിന് കൈയടിച്ച് ബോളിവുഡ് സംവിധായകന്‍

Advertisement

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ നൻപകൽ നേരത്ത് മയക്കം നിരൂപക പ്രശംസയും പ്രേക്ഷക പ്രശംസയും ഒരുപോലെ നേടിയ ചിത്രമാണ്. ഈ ചിത്രത്തിന്റെ ഹൈലൈറ്റ് ലിജോ ജോസ് പെല്ലിശേരിയുടെ സംവിധാന മികവും മമ്മൂട്ടിയുടെ ഗംഭീര പ്രകടനവുമാണ്. രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രീമിയര്‍ ചെയ്യപ്പെട്ട ചിത്രം തിയേറ്റര്‍ റിലീസ് ആയി എത്തിയപ്പോള്‍ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടിയാണ് ഈ ചിത്രത്തെ സ്വീകരിച്ചത്.വ്യത്യസ്തമായ കഥാപാത്രങ്ങളും കഥകളും തെരഞ്ഞെടുക്കുന്ന മമ്മൂട്ടിയുടെ വിസ്മയ പ്രകടനത്തെ അഭിനന്ദിച്ച് കൊണ്ട് നിരവധി പേര്‍ രംഗത്ത് എത്തുകയുംചെയ്തിരുന്നു .

ഒടിടി റിലീസിലൂടെ ഭാഷയുടെ അതിര്‍വരമ്പുകള്‍ക്കപ്പുറത്ത് ശ്രദ്ധ നേടിയ ഈ ചിത്രത്തിന് ഇപ്പോൾ പ്രശംസ അറിയിച്ചുകൊണ്ട് എത്തിയിരിക്കുകയാണ് ബോളിവുഡ് സംവിധായകന്‍ ഹന്‍സല്‍ മെഹ്‍ത. മികച്ച സിനിമാസംവിധായകനുള്ള ഇന്ത്യൻ ദേശീയ ചലച്ചിത്ര അവാർഡ് ലഭിച്ച സംവിധായകനാണ് ഹൻസൽ മേത്ത. ചിത്രം കണ്ട് തന്റെ ട്വീറ്ററിലൂടെയാണ് പ്രശംസ അറിയിച്ചത്. നന്‍പകല്‍ നേരത്ത് മയക്കം ശരിക്കും ഞെട്ടിക്കുന്ന സിനിമയാണെന്നും, മമ്മൂട്ടി സാറിന്റെ ഉജ്ജ്വലമായ അഭിനയ മുഹൂര്‍ത്തങ്ങള്‍ ഉള്ള ചിത്രമാിതെന്നും അദ്ദേഹം കുറിച്ചു. രണ്ട് മികച്ച കലാകാരന്മാരുടെ മികവിന്റെ സാക്ഷ്യമാണ് ഈ ചിത്രവും അതിലെ പ്രകടനവും, ഹന്‍സല്‍ മെഹ്ത ട്വിറ്ററില്‍ കുറിച്ചു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close