നിവിൻ പോളി – രാജീവ് രവി ചിത്രം ‘തുറമുഖം’ ഇന്ന് മുതൽ

Advertisement

നിവിന്‍ പോളിയെ മുഖ്യ കഥാപാത്രമാക്കി രാജീവ് രവി സംവിധാനം ചെയ്ത ‘തുറമുഖം’ ഇന്ന് റിലീസാവുകയാണ്. സെന്‍സറിംഗ് പൂര്‍ത്തിയായി യു/എ സര്‍ട്ടിഫിക്കറ്റ് നേടിയിട്ടുള്ള ചിത്രം ഔദ്യോഗികമായി മൂന്നുതവണ റിലീസ് പ്രഖ്യാപിച്ചെങ്കിലും മാറ്റിവയ്ക്കപ്പെടുകയായിരുന്നു.നിർമ്മാതാവിന്റെ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് നിയമപ്രശ്‌നങ്ങൾ നേരിട്ട ചിത്രം ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസാണ് ഇപ്പോൾ റിലീസ് ചെയ്യുന്നത്.

കെ എം ചിദംബരന്റെ പേരിലുള്ള നാടകത്തെ ആസ്പദമാക്കിയാണ് ഗോപൻ ചിദംബരൻ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. 1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും, ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം.
മൊയ്തു എന്ന കഥാപാത്രത്തെ നിവിൻ പോളിയും സഹോദരന്റെ വേഷം അർജുൻ അശോകനും അവതരിപ്പിക്കുന്നു.

Advertisement

രാജീവ് രവി ഛായാഗ്രഹണവും സംവിധാനവും നിർവഹിച്ച ഈ ചിത്രത്തിൽ നിവിൻ പോളിയെ കൂടാതെ ജോജു ജോർജ്, ഇന്ദ്രജിത്ത് സുകുമാരൻ, നിമിഷ സജയൻ, പൂർണിമ ഇന്ദ്രജിത്ത്, അർജുൻ അശോകൻ, ദർശന രാജേന്ദ്രൻ, സുദേവ് നായർ, മണികണ്ഠൻ ആചാരി, ശെന്തിൽ കൃഷ്‌ണ, സന്തോഷ് കീഴാറ്റൂർ തുടങ്ങിയ വലിയ താരനിരയുമുണ്ട് . ക്വീൻ മേരി മൂവീസിന്റെയും തെക്കേപ്പാട്ട് ഫിലിംസിന്റെയും ബാനറിൽ സുകുമാർ തെക്കേപ്പാട്ട് നിർമ്മിക്കുന്ന ചിത്രത്തിൽ ജോസ് തോമസ് സഹനിർമാതാവാണ്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close