ഇത്തവണ ഇന്റർനാഷണൽ ലെവൽ !! “കിഷ്കിന്ധ കാണ്ഡം” ടീമിന്റെ “എക്കോ” വരുന്നു…

Advertisement

ബ്ലോക്ക്ബസ്റ്റർ “കിഷ്കിന്ധ കാണ്ഡം” എന്ന മിസ്റ്ററി ത്രില്ലർ ചിത്രത്തിനു ശേഷം സംവിധായകൻ ദിൻജിത് അയ്യത്താൻ, തിരക്കഥാകൃത്ത് ബാഹുൽ രമേശ് എന്നിവർ ഒന്നിക്കുന്ന “എക്കോ” എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ പോസ്റ്റർ റിലീസായി. സോഷ്യൽ മീഡിയയിൽ പോസ്റ്റർ വൈറൽ ആയതോടെ ആരാണ് ഈ കുര്യച്ചൻ ? ലൂപ്പ് സിനിമയാണോ ?? ടൈം ട്രാവൽ സിനിമയാണോ ? എന്നീ കമന്റുകളും ഉയർന്നു വരുന്നുണ്ട്.

ആരാധ്യ സ്റ്റുഡിയോസിന്റെ ബാനറിൽ എം.ആർ.കെ ജയറാമിന്റെ നിർമാണത്തിൽ ഒരുങ്ങുന്ന “എക്കോ” സിനിമയുടെ കേന്ദ്ര കഥാപാത്രമായി എത്തുന്നത് ഫാലിമി, പടക്കളം, ആലപ്പുഴ ജിംഖാന തുടങ്ങിയ സൂപ്പർ ഹിറ്റ് സിനിമകളിൽ അഭിനയിച്ച സന്ദീപ് പ്രദീപാണ്. സൗരബ് സച്ചിദേവ്, നരേൻ, വിനീത്, അശോകൻ, ബിനു പപ്പു, രഞ്ജിത്ത് ശേഖർ, സഹീർ മുഹമ്മദ്‌, ബിയാനാ മോമിൻ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.

Advertisement

കിഷ്കിന്ധ കാണ്ഡത്തിന്‍റെ സംഗീത സംവിധായകൻ മുജീബ് മജീദ്, എഡിറ്റർ സൂരജ് ഇ.എസ്, ആർട്ട് ഡയറക്ടർ സജീഷ് താമരശ്ശേരി എന്നിവരും എക്കോയ്ക്ക് വേണ്ടി ഒന്നിക്കുന്നു എന്നത് ഹൈലൈറ്റ് ആണ്. നവംബർ മാസത്തിൽ ചിത്രം പ്രദർശനത്തിനെത്തും.

കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ നിർവഹിക്കുന്നത് ബാഹുൽ രമേശാണ്. ഐക്കൺ സിനിമാസ് ഡിസ്ട്രിബ്യൂഷനും, ഷാഫി ചെമ്മാടാണ് പ്രൊഡക്ഷൻ കൺട്രോളർ, റഷീദ് അഹമ്മദ്‌ മേക്കപ്പും, സുജിത് സുധാകർ കോസ്റ്റ്യൂംസും നിർവഹിക്കും. മുജീബ് മജീദ് ആണ് എക്കോയുടെ സംഗീത സംവിധായകൻ. എഡിറ്റർ – സൂരജ് ഇ.എസ്,ആർട്ട്‌ ഡയറക്ടർ – സജീഷ് താമരശ്ശേരി, വിഎഫ്എക്സ് – ഐ വിഎഫ്എക്സ്, ഡി.ഐ – കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ – സാഗർ, സ്റ്റിൽസ് – റിൻസൺ എം ബി, മാർക്കറ്റിംഗ് & ഡിസൈനിംഗ് – യെല്ലോടൂത്ത്സ്, ഡിസ്ട്രിബൂഷൻ- ഐക്കൺ സിനിമാസ് എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.

Advertisement

Copyright © 2017 onlookersmedia.

Press ESC to close