ലിസ്റ്റിൻ സ്റ്റീഫൻ, പൃഥ്വിരാജ്, ആന്റണി പെരുമ്പാവൂർ, ആന്റോ ജോസഫ്; പത്ത് വർഷത്തെ കണക്ക് വേണമെന്ന് ആദ്യ നികുതി വകുപ്പ്

Advertisement

രണ്ട് ദിവസം മുൻപാണ് മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാക്കളായ ആന്റണി പെരുമ്പാവൂർ, പൃഥ്വിരാജ് സുകുമാരൻ, ലിസ്റ്റിൻ സ്റ്റീഫൻ, ആന്റോ ജോസഫ് എന്നിവരുടെ വീടുകളിൽ ആദായ നികുതി വകുപ്പിന്റെ പരിശോധന നടന്നത്. ഇവരെ കൂടാതെ, വർണ്ണചിത്ര സ്റ്റുഡിയോസ് ഉടമ മഹാ സുബൈറിന്റെയും പ്രൊഡക്ഷൻ കൺട്രോളറും നിർമ്മാതാവുമായ ബാദുഷയുടെയും വീടുകളിലും ആദായ നികുതി വകുപ്പ് പരിശോധന നടത്തി. എന്തിന്റെ പേരിലാണ്, എന്ത് പരാതിയുടെ പേരിലാണ് ഈ പരിശോധന എന്ന് ഇതുവരെ ആദായ നികുതി വകുപ്പ് പുറത്ത് വിട്ടിട്ടില്ല. ആറ് ടാക്‌സി കാറുകളില്‍ എത്തിയ ഉദ്യോഗസ്ഥര്‍ ലോക്കല്‍ പൊലീസിനെ പോലും അറിയിക്കാതെയാണ് ഈ പരിശോധന നടത്തിയത് എന്നും, ഗേറ്റ് അടച്ചുപൂട്ടി പുറത്ത് നിന്നുള്ളവര്‍ക്ക് പ്രവേശനം വിലക്കിയായിരുന്നു അവർ പരിശോധന നടത്തിയതെന്നും റിപ്പോർട്ടുകൾ പറയുന്നു. മാധ്യമങ്ങൾക്ക് പോലും കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

എന്നാൽ കഴിഞ്ഞ പത്ത് വർഷത്തെ ഇവരുടെ സാമ്പത്തിക ഇടപാടുകളുടെ കണക്കുകൾ ഹാജരാകാനുള്ള നിർദേശം നൽകിയാണ് ആദായ നികുതി വകുപ്പ് മടങ്ങിയതെന്നാണ് വാർത്തകൾ വരുന്നത്. വ്യാഴാഴ്ച രാവിലെ എട്ടിന് തുടങ്ങിയ പരിശോധന രാത്രിയിൽ വരെ നീണ്ടെന്നാണ് സൂചന. വ്യാഴാഴ്ച ലിസ്റ്റിൻ സ്റ്റീഫൻ, പൃഥ്വിരാജ്, ആന്റണി പെരുമ്പാവൂർ, ആന്റോ ജോസഫ് എന്നിവരുടെ വീടുകളിൽ പരിശോധന നടത്തിയ ആദായ നികുതി വകുപ്പ്, വെള്ളിയാഴ്ചയാണ് വർണ്ണചിത്ര സ്റ്റുഡിയോസ് ഉടമ മഹാ സുബൈറിന്റെയും പ്രൊഡക്ഷൻ കൺട്രോളറും നിർമ്മാതാവുമായ ബാദുഷയുടെയും വീടുകളിൽ റെയ്‌ഡ്‌ നടത്തിയത്. പരിശോധന നടന്ന സമയത്ത് ആന്റണി പെരുമ്പാവൂർ വീട്ടിൽ ഉണ്ടായിരുന്നു. ഏതായാലും ഈ പരിശോധനയെ സംബന്ധിച്ച് തങ്ങൾക്ക് യാതൊരു വിവരവും ഇതുവരെ ലഭ്യമായിട്ടില്ല എന്നാണ് പോലീസ് വൃത്തങ്ങൾ പറയുന്നത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close