സ്റ്റൈലിഷ് ലുക്കിൽ തിളങ്ങി വീണ്ടും സാനിയ ഇയ്യപ്പൻ; വൈറൽ ചിത്രങ്ങൾ കാണാം

Advertisement

മലയാളത്തിലെ പ്രശസ്ത യുവനടിമാരിൽ ഒരാളായ സാനിയ ഇയ്യപ്പന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് വലിയ ആരാധക പിന്തുണയാണ് ഇപ്പോഴും ലഭിക്കാറുള്ളത്. തന്റെ ഫിറ്റ്നസ് സൂക്ഷിക്കുന്നതിൽ ഏറെ ശ്രദ്ധാലുവായ സാനിയ തന്റെ വർക്ക് ഔട്ട് വീഡിയോകൾ, ഗ്ലാമർ ചിത്രങ്ങൾ, അവധിക്കാല ചിത്രങ്ങൾ, സ്റ്റൈലിഷ് ഫോട്ടോഷൂട്ട് വീഡിയോകളും ചിത്രങ്ങളും എന്നിവയൊക്കെ സോഷ്യൽ മീഡിയ പേജുകൾ വഴി പങ്ക് വെക്കാറുണ്ട്. സാനിയയുടെ ഗ്ലാമർ ചിത്രങ്ങൾക്കും ഡാൻസ് വീഡിയോകൾക്കും വർക്ക് ഔട്ട് വീഡിയോകൾക്കമൊക്കെ മികച്ച പ്രതികരണമാണ് ലഭിക്കാറുള്ളത്. ഇപ്പോഴിതാ ഈ നടിയുടെ പുത്തൻ ഗ്ലാമർ ചിത്രങ്ങളാണ് വൈറലായി മാറുന്നത്. ഗോവയിൽ ആഘോഷമായി നടക്കുന്ന തന്റെ ചിത്രങ്ങളാണ് സാനിയ പങ്ക് വെച്ചിരിക്കുന്നത്. ഗോവയിലെ ബീച്ചിലും റിസോർട്ടിലെ ക്ലബിലുമൊക്കെ സ്റ്റൈലിഷ് ലുക്കിൽ അടിച്ചു പൊളിക്കുന്ന സാനിയയുടെ ചിത്രങ്ങൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ബാലതാരമായി സിനിമയിൽ വന്നു പിന്നീട് ക്വീൻ എന്ന ഡിജോ ജോസ് ആന്റണി ചിത്രത്തിലൂടെ നായികാ വേഷം ചെയ്ത സാനിയ, അതിന് ശേഷം പ്രേതം 2, ലൂസിഫർ, പതിനെട്ടാം പടി, ദി പ്രീസ്റ്റ്, കൃഷ്ണൻകുട്ടി പണി തുടങ്ങി, സല്യൂട്ട്, സാറ്റർഡേ നൈറ്റ് എന്നീ ചിത്രങ്ങളിലും വേഷമിട്ടു. ബാല്യകാലസഖി എന്ന ചിത്രത്തിൽ ഇഷ തൽവാറിന്റെ ചെറുപ്പ കാലം അവതരിപ്പിച്ചു കൊണ്ടാണ് ഈ നടി അരങ്ങേറ്റം കുറിച്ചത്. ഡി ഫോർ ഡാൻസ് റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായി എത്തി, അതിൽ സെക്കന്റ് റണ്ണർ അപ് ആയി മാറിയ ഈ നടി, സിനിമയിൽ ഗ്ലാമർ വേഷങ്ങൾ ചെയ്യുന്നതിനും മടി കാണിക്കാത്ത കലാകാരിയാണ്. മികച്ച ഒരു നർത്തകിയും കൂടിയായ സാനിയയുടെ നൃത്തത്തിനും ആരാധകരേറെയാണ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close