ഒരു പോലീസുകാരന് സല്യൂട്ട് കിട്ടേണ്ടത് ജനങ്ങളുടെ ഹൃദയത്തിലാണ്; ആകാംഷ നിറക്കുന്ന ട്രൈലെറുമായി കാക്കിപ്പട

Advertisement

പ്ലസ് ടു, ബോബി എന്നീ ചിത്രങ്ങൾക്കു ശേഷം ഷെബി ചൗഘട് കഥയെഴുതി സംവിധാനം ചെയ്ത കാക്കിപ്പട എന്ന ചിത്രം ക്രിസ്മസ് റിലീസായാണ് പ്രേക്ഷകരുടെ മുന്നിലെത്താൻ പോകുന്നത്. ഖത്തർ ഫുട്ബോൾ വേൾഡ് കപ്പ്‌ മത്സരത്തിൽ ആർത്തിരമ്പുന്ന കാണികളെ സാക്ഷിയാക്കിയാണ് ഇതിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചത്. ഖത്തറിലെ അൽ ബായ്ത്ത് സ്റ്റേഡിയത്തിൽ നടന്ന ഇംഗ്ലണ്ട്- ഫ്രാൻസ് ക്വാർട്ടർ ഫൈനൽ മത്സരത്തിനിടെയാണ് ഈ ചിത്രത്തിന്റെ ക്രിസ്തുമസ് റിലീസ് പ്രഖ്യാപന ബാനറുകളുമായി ചിത്രത്തിന്റെ അണിയറ പ്രവർത്തകർ എത്തിയതും വമ്പൻ ശ്രദ്ധ നേടിയതും. ഇപ്പോഴിതാ, അതിനു പിന്നാലെയെത്തിയ ഈ ചിത്രത്തിന്റെട്രെയ്‌ലറും സൂപ്പർ ഹിറ്റായി മാറുകയാണ്. ദുഷ്ടനിഗ്രഹം ഒരു പുണ്യപ്രവർത്തിയാണ് എന്നും, ഒരു പോലീസുകാരന് സല്യൂട്ട് കിട്ടേണ്ടത് ജനങ്ങളുടെ ഹൃദയത്തിലാണ് എന്നുമുള്ള ഇതിലെ ഡയലോഗുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടിക്കഴിഞ്ഞു.

എസ്.വി.പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷെജി വലിയകത്ത് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ നിരഞ്ജ് മണിയൻ പിള്ള രാജു, അപ്പാനി ശരത്ത്, ചന്തുനാഥ്‌, ആരാധികാ, സുജിത് ശങ്കർ, മണികണ്ഠൻ ആചാരി, ജയിംസ് ഏല്യാ, സജിമോൻ പാറായിൽ, വിനോദ് സാക്(രാഷസൻ ഫെയിം), സിനോജ് വർഗീസ്, കുട്ടി അഖിൽ, സൂര്യാ അനിൽ, പ്രദീപ്, ഷിബുലാബാൻ, മാലാ പാർവ്വതി എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്. കാക്കിപ്പടയുടെ പോസ്റ്ററുകൾ, ഇതിന്റെ ടീസർ, ജാസി ഗിഫ്റ്റിന്റെ സംഗീതത്തിൽ പുറത്ത് വന്ന ഇതിലെ ഒരു ഗാനം എന്നിവയും ശ്രദ്ധ നേടിയിരുന്നു. തെളിവെടുപ്പിനായി കൊണ്ടുവരുന്ന ഒരു പ്രതിക്കൊപ്പം സഞ്ചരിക്കേണ്ടി വരുന്ന എട്ട് ആംഡ് പൊലീസ് ഉദ്യോഗസ്ഥരുടെ കഥയാണ് ഇതിലൂടെ അവതരിപ്പിക്കാൻ പോകുന്നത്.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close