
ബോക്സ് ഓഫീസിൽ ചരിത്രം കുറിച്ച് ജൂഡ് ആന്തണി ചിത്രം 2018 എവെരിവൺ ഈസ് എ ഹീറോ. റിലീസ് ചെയ്ത മൂന്നാഴ്ച പിന്നിടുമ്പോൾ ആഗോളതലത്തിൽ ബോക്സ് ഓഫീസിൽ നിന്ന് 150 കോടി കളക്ഷനാണ് ചിത്രം സ്വന്തമാക്കിയതെന്ന് അണിയറ പ്രവർത്തകർ പുറത്തുവിടുന്നു.
2018ന്റെ നിർമ്മാതാവായ വേണു കുന്നിപ്പിള്ളിയാണ് ഈ സ്വപ്നം നേട്ടം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. ” 150 കോടിക്ക് അരികിൽ നിൽക്കുമ്പോഴും താൻ തലകുനിച്ച് പ്രേക്ഷകരെ കൈകൂപ്പി വന്നിരിക്കുകയാണെന്ന് അദ്ദേഹം സോഷ്യൽ മീഡിയ പ്രേക്ഷകർക്കായി കുറിച്ചു. അതിരുകടന്ന ആഹ്ലാദമോ അഹങ്കാരമോ ഇല്ലെന്നും ഇതെല്ലാം ദൈവനിശ്ചയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സർവ്വേശ്വരന്റെ അനുഗ്രഹം എന്നെഴുതിയാണ് ജൂഡ് ആൻറണി സന്തോഷവാർത്ത അറിയിച്ചത്. കൂടാതെ ചിത്രത്തിലെ ഓരോ താരങ്ങളും സോഷ്യൽ മീഡിയയിലൂടെ അഭിമാന നിമിഷം പങ്കുവെച്ചിട്ടുണ്ട്.

ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, ഇന്ദ്രൻസ്, ലാൽ, നരേൻ, അപർണ്ണ ബാലമുരളി, തൻവി റാം, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ, ജാഫർ ഇടുക്കി, അജു വർഗ്ഗീസ്, ജിബിൻ ഗോപിനാഥ്, ഡോക്ടർ റോണി, ശിവദ, വിനിതാ കോശി തുടങ്ങി മലയാളത്തിലെ മുൻനിരതാരങ്ങളെ അണിനിരത്തി ഒരുക്കിയ ‘2018 Everyone Is A Hero’ മെയ് 5 നാണ് തിയറ്റർ റിലീസ് ചെയ്തത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി 2018 മലയാള സിനിമ ഇൻഡസ്ട്രിയിലെ ഓരോ ഹിറ്റുകളെയും പിന്നിലാക്കി നീങ്ങുന്ന കാഴ്ചയാണ് പ്രേക്ഷകർ കണ്ടു കൊണ്ടിരിക്കുന്നത്.കേരളത്തിലെ പ്രളയദിനങ്ങളുടെ പശ്ചാത്തലത്തിൽ ജൂഡ് അണിയിച്ചൊരുക്കിയ ചിത്രം കണ്ടിറങ്ങിയ ഓരോ പ്രേക്ഷകരും നിറകണ്ണുകളോടെ പുറത്തിറങ്ങി ഒറ്റശ്വാസത്തിൽ പറഞ്ഞത് ഇത് കേരളീയരുടെ വിജയം എന്ന് തന്നെയാണ്. ഈ വിജയമാണ് ഓരോ ആഴ്ചകൾ പിന്നിടുമ്പോഴും അണിയറ പ്രവർത്തകർ പുറത്തുവിടുന്നത്.