നീണ്ട ഇടവേളക്കുശേഷം മീരാജാസ്മിൻ തമിഴിലേക്ക്; പ്രധാന കഥാപാത്രമായി നയൻതാരയും മാധവനും

Advertisement

9 വര്‍ഷത്തിന് ശേഷം മീരാ ജാസ്മിന്‍ തമിഴിലേക്ക് മടങ്ങിയെത്തുന്നു. എസ് ശശികാന്ത് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തിൽ മാധവൻ, നയൻതാര, സിദ്ധാർത്, എന്നിവർക്കൊപ്പം മീരാജാസ്മിനും ഒരുമിക്കുന്നു. ‘ദ് ടെസ്റ്റ് ‘എന്നു പേര് നൽകിയ ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി,കന്നഡ,മലയാളം എന്നീ ഭാഷകളിലാണ് പുറത്തിറങ്ങുന്നത്. വൈ നോട്ട് സ്റ്റുഡിയോയുടെ ഇരുപത്തിമൂന്നാമത്തെ സംരംഭമായാണ് ചിത്രം പുറത്തിറങ്ങുന്നത്.

സ്പോർട്സിനെ ചുറ്റിപ്പറ്റിയുള്ള തിരക്കഥയിലൂടെയാണ് ചിത്രം കഥ പറയുന്നത്.ചിത്രത്തിൻറെ പ്രഖ്യാപന സമയത്ത് മീരാജാസ്മിൻ ആദ്യം കാസ്റ്റിങ്ങിൽ ഉൾപ്പെട്ടിരുന്നില്ല. പിന്നീട് ട്വിറ്ററിലൂടെയാണ് അണിയറ പ്രവർത്തകർ മീരാജാസ്മിനും ചിത്രത്തിൻറെ ഭാഗമാകുന്നുവെന്ന് അറിയിച്ചത്.

Advertisement

ലിംഗുസ്വാമി സംവിധാനം ചെയ്ത ഹിറ്റ് ചിത്രം ‘റണ്ണി’ലാണ് മാധവനും മീരാ ജാസ്മിനും ആദ്യമായി ഒന്നിച്ചത്. മാധവനും മീരാജാസ്മിനും ഒരുമിച്ചഭിനയിച്ച ഏറ്റവും ഒടുവിലത്തെ ചിത്രം മണിരത്നം സംവിധാനം ചെയ്ത ‘ആയുധഎഴുത്ത്’ ആയിരുന്നു. 2014-ല്‍ പുറത്തിറങ്ങിയ വിജ്ഞാനി ആയിരുന്നു മീരാ ജാസ്മിന്റെ അവസാനം തിയ്യേറ്ററിലെത്തിയ തമിഴ് ചിത്രം

Advertisement

Copyright © 2017 onlookersmedia.

Press ESC to close