സീരിയസ് ലുക്കിൽ മമ്മൂട്ടിയും ജ്യോതികയും; കാതലിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസായി.

Advertisement

ജിയോ ബേബി സംവിധാനം ചെയ്യുന്ന മമ്മൂട്ടിയും ജ്യോതികയും ഒരുമിക്കുന്ന കാതലിന്റെ സെക്കന്റ്‌ ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ വളരെ സന്തുഷ്ടരായ കുടുംബാംഗങ്ങളെ പോലെ പ്രത്യക്ഷപ്പെട്ട മമ്മൂട്ടിയുടേയും ജ്യോതികയുടെയും കഥാപാത്രങ്ങൾ സെക്കൻഡ് ലുക്കിൽ അൽപം ഗൗരവത്തിലാണ. ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനു നൽകിയ അതേ സ്വീകാര്യതയാണ് സെക്കൻഡ് പോസ്റ്ററിനും പ്രേക്ഷകർ നൽകുന്നത്.

ലാലു അലക്സ്, മുത്തുമണി,  അനഘ അക്കു,ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 12 വർഷങ്ങൾക്ക് ശേഷമാണ് കാതലിലൂടെ ജ്യോതിക മലയാള സിനിമയിലേക്ക് മടങ്ങിയെത്തുന്നത്.

Advertisement

മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ചിത്രം ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ് വിതരണം ചെയ്യുന്നത്. സാലു കെ. തോമസ്, ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിൽ ആദർശ് സുകുമാരൻ, പോൾസൺ സക്കറിയ എന്നിവരാണ് തിരക്കഥ നിർവഹിക്കുന്നത്. ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായി പ്രവർത്തിക്കുന്നത് എസ്. ജോർജാണ്. എഡിറ്റിങ് നിർവഹിക്കുന്നത് ഫ്രാൻസിസ് ലൂയിസ്, സംഗീതം മാത്യൂസ് പുളിക്കൻ, ആർട്ട് ചെയുന്നത് ഷാജി നടുവിൽ, ലൈൻ പ്രൊഡ്യൂസറായി പ്രവർത്തിക്കുന്നത് സുനിൽ സിംഗ്,  ഗാനരചന അലീന, വസ്ത്രാലങ്കാരം നിർവഹിക്കുന്നത് സമീറാ സനീഷ്, മേക്കപ്പ് അമൽ ചന്ദ്രൻ തുടങ്ങിയവരാണ്.

Advertisement

Press ESC to close