അബ്രഹാം ഓസ്‌ലറായി ജയറാം ലൊക്കേഷനിൽ; വിന്റേജ് ബോക്സോഫീസ് കിങ്ങിന്റെ ഗംഭീര തിരിച്ചുവരവ്

Advertisement

മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും കുടുംബ നായകനാണ് ജയറാം. കുടുംബ ചിത്രങ്ങളിലൂടെ വിജയനായകനായ നടന് ഒട്ടേറെ ഹിറ്റുകളുമുണ്ട്. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ മലയാള ചിത്രത്തെ കുറിച്ചുള്ള വാർത്തകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ആസ്വാദകർക്ക് ഏറെ പ്രതീക്ഷ തരുന്ന അദ്ദേഹത്തിൻറെ ഏറ്റവും പുതിയ പ്രോജക്ട് ആണ് മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ‘അബ്രഹാം ഓസ് ലർ’. ചിത്രത്തിലെ ടൈറ്റിൽ റോളിലാണ് ജയറാം എത്തുന്നത്. ചിത്രീകരണം ആരംഭിച്ച ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരുന്നു.

ഇപ്പോഴിത ജയറാം തന്നെ ചിത്രത്തിലെ ലൊക്കേഷൻ വീഡിയോകളാണ് പങ്കുവെച്ചിട്ടുള്ളത്. ജയറാമിന്റെ ചിത്രങ്ങളും വീഡിയോകളും ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകർ ഏറ്റെടുത്തിട്ടുണ്ട്.സാൾട്ട് ആൻഡ് പെപ്പർ ലുക്കിൽ താടി വെച്ചുള്ള ഗെറ്റപ്പിലാണ് താരം കഥാപാത്രമായെത്തുന്നത്.

Advertisement

അഞ്ചാം പാതിര എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മിഥുൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് അബ്രഹാം ഓസ്‌ലർ. ത്രില്ലർ കഥ പറയുന്ന ചിത്രത്തിൽ മമ്മൂട്ടിയും അതിഥി വേഷത്തിൽ എത്തുന്നുവെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. സമീപകാലത്ത് വളരെ ശ്രദ്ധയോടു കൂടിയും സൂക്ഷ്മതയോടു കൂടിയാണ് ജയറാം കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നത്. മലയാളത്തിൽ സജീവമല്ലെങ്കിലും ഇതര ഭാഷകളിൽ താരം വലിയ പ്രോജക്ടുകളുടെ ഭാഗമാകുന്നുണ്ട്. മണിരത്നം സംവിധാനം ചെയ്ത പൊന്നിയൻ സെൽവനിൽ അടക്കം മികച്ച വേഷങ്ങൾ താരം കൈകാര്യം ചെയ്തു. അഭിനയിച്ച ഇതര ഭാഷ ചിത്രങ്ങളൊക്കെ സമീപകാലത്ത് തിയേറ്ററുകളിൽ ഹിറ്റുകൾ ആയിരുന്നു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close