ഇനി മെഗാസ്റ്റാറിനൊപ്പം; ‘ഭൂതകാലം’ സംവിധായകൻറെ പുതിയ ചിത്രം അണിയറയിൽ ഒരുങ്ങുന്നു

Advertisement

റെഡ് റെയിൻ, ഭൂതകാലം എന്നീ ചിത്രങ്ങൾക്ക് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ മമ്മൂട്ടി ചിത്രത്തിൻറെ വാർത്തകൾ അടുത്തിടെയായിരുന്നു പുറത്തുവന്നത്. മലയാളത്തിന്റെ മെഗാസ്റ്റാർ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ അറിയാൻ ആരാധകരും കാത്തിരിക്കുകയായിരുന്നു. ഇപ്പോഴിതാ മമ്മൂട്ടി ചിത്രത്തിൻറെ ചിത്രീകരണം ജൂലൈയിൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഡിനോ ഡെന്നിസ് രചനയും സംവിധാനവും നിർവഹിക്കുന്ന ബസൂക്ക എന്ന ചിത്രത്തിലാണ് നിലവിൽ മമ്മൂട്ടി അഭിനയിക്കുന്നത്. ബസൂക്കയുടെ ചിത്രീകരണം പൂർത്തിയായതിന് ശേഷമായിരിക്കും രാഹുലിന്റെ ചിത്രത്തിൽ മമ്മൂട്ടി ജോയിൻ ചെയ്യുകയെന്നും റിപ്പോർട്ടുകളിലൂടെ സൂചിപ്പിക്കുന്നു.

യുവ സംവിധായകർക്കൊപ്പം എല്ലായിപ്പോഴും പ്രവർത്തിക്കാനുള്ള താല്പര്യം ഏറ്റവും അധികം പ്രകടമാക്കുന്ന താരങ്ങളിൽ ഒരാളാണ് മമ്മൂട്ടി. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഹൊറർ ചിത്രങളെടുത്തു നോക്കിയാൽ അതിൽ അഞ്ചാം പട്ടികയിൽ രാഹുൽ സദാശിവന്റെ ഭൂതകാലവും ഉൾപ്പെടുന്നുണ്ട്. സസ്പെൻസും ഹൊറർ എലമെന്റും നിലനിർത്തിക്കൊണ്ട് പൂർണമായും പ്രേക്ഷകനെ പിടിച്ചിരുത്തിയ ഭൂതകാലം ചിത്രത്തിൻറെ സൂത്രധാരനുമൊത്ത് മമ്മൂട്ടി സഹകരിക്കുന്നത് കാണാൻ പ്രേക്ഷകരും കാത്തിരിക്കുകയാണ്.

Advertisement

തമിഴിലെ പ്രശസ്തമായ വൈനോട്ട് സ്റ്റുഡിയോസ് ആണ് ചിത്രം നിർമ്മിക്കുന്നത്. വിക്രം വേദ ഉൾപ്പെടെ നിരവധി ചിത്രങ്ങൾ നിർമ്മിച്ച വൈ നോട്ട് സ്റ്റുഡിയോസ് ആദ്യമായി മലയാളത്തിൽ ഒരുക്കുന്ന ചിത്രം കൂടിയാണ് രാഹുലിന്റെത്. ജിയോ ബേബി ഒരുക്കുന്ന ‘കാതൽ ദ കോർ’ ആണ് മമ്മൂട്ടിയുടെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. മമ്മൂട്ടിയും ജ്യോതികയും ഒരുമിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്. നവാഗതനായ റോബി വർഗീസ് രാജ് സംവിധാനം ചെയ്യുന്ന ‘കണ്ണൂർ സ്ക്വാഡും’ അണിയറയിൽ ഒരുങ്ങുന്ന മറ്റൊരു മമ്മൂട്ടി ചിത്രമാണ്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close