മോളിവുഡിന്റെ ആദ്യ സ്പിൻ ഓഫ് ചിത്രം; സംവിധാനം രതീഷ് ബാലകൃഷ്ണ പൊതുവാൾ

Advertisement

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ ഏറ്റവും പുതിയ ചിത്രത്തെ കുറിച്ചുള്ള ചർച്ചകൾ നടക്കുന്നുണ്ടായിരുന്നു. അണിയറ പ്രവർത്തകർ ചിത്രവുമായി ബന്ധപ്പെട്ടു പോസ്റ്റ് ചെയ്ത സേവ് ദ ഡേറ്റ് വീഡിയോയ്ക്ക് പിന്നിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യം ഇപ്പോഴിതാ പരസ്യമായിരിക്കുകയാണ്. കുഞ്ചാക്കോ ബോബൻ കേന്ദ്ര കഥാപാത്രമായ ‘ന്നാ താൻ കേസുകൊട് ‘ എന്ന ചിത്രത്തിലൂടെ ഏറെ പ്രേക്ഷകശ്രദ്ധ നേടിയെടുത്ത ജോടികൾ ആയിരുന്നു രാജേഷ് മാധവനും ചിത്ര നായരും. ഈ രണ്ടു താരങ്ങളും ഒരുമിക്കുന്ന ഏറ്റവും പുതിയ ചിത്രത്തിൻറെ അനൗൺസ്മെൻറ് ആയിരുന്നു കഴിഞ്ഞദിവസം ദിവസങ്ങളിൽ സേവ് ദ ഡേറ്റ് വീഡിയോയായി പുറത്തുവന്നത്. ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’ എന്നാണ് ചിത്രത്തിന്റെ പേര്. രതീഷ് ബാലകൃഷ്ണ പൊതുവാൾ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. പയ്യന്നൂർ കോളേജിൽ നടത്തിയ പൂജയിൽ സിനിമ മേഖലയിലെ പ്രശസ്തരും പങ്കെടുത്തിരുന്നു.

മലയാള സിനിമയിലെ ആദ്യത്തെ സ്പിൻ ഓഫ് ചിത്രമായാണ് ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’ പുറത്തിറങ്ങുന്നത്. ഏതെങ്കിലും ഒരു സിനിമയിലെ നായിക നായകന്മാർ ഇല്ലാതെ പ്രത്യേക കഥാപാത്രങ്ങളെ വെച്ചൊരുക്കുന്ന സിനിമകളെയാണ് സ്പിൻ ഓഫ് എന്ന് സൂചിപ്പിക്കുന്നത്.

Advertisement

ഇമ്മാനുവൽ ജോസഫ്, അജിത്ത് തലപ്പള്ളി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാണ നിർമ്മാതാക്കൾ. സഹനിർമ്മാതാക്കൾ ആവുന്നത് രതീഷ് ബാലകൃഷ്ണ പൊതുവാളും,ജയ് കെ, വിവേക് ഹർഷൻ എന്നിവരാണ്. സബിൻ ഊരാളുകണ്ടി ആണ് ക്യാമറ ചലിപ്പിക്കുന്നത്. സംഗീതം നിർവഹിക്കുന്നത് ഡോൺ വിൻസെൻഡ്, ആർട്ട് ജിത്തു സെബാസ്റ്റ്യൻ, കോസ്റ്റ്യൂം ലിജി പ്രേമൻ,മേക്കപ്പ് ലിബിൻ മോഹനൻ എന്നിവരാണ്

Advertisement

Copyright © 2017 onlookersmedia.

Press ESC to close