ലോകേഷിന്റെ ഹിറ്റ് ചിത്രം ബോളിവുഡിലൊരുക്കി സന്തോഷ് ശിവൻ : ‘മുംബൈകാർ’ ട്രെയിലറിന് മികച്ച പ്രതികരണം

Advertisement

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ‘ മാനഗര’ ത്തിന്റെ ബോളിവുഡ് റീമേക്ക് ഒരുങ്ങുന്നു. ‘മുംബൈകാർ’ എന്നു പേര് നൽകിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സന്തോഷ് ശിവനാണ്. നീണ്ടനാളത്തെ ഇടവേളയ്ക്കു ശേഷമാണ് സന്തോഷ്‌ ശിവൻ ബോളിവുഡിൽ സംവിധായകനായെത്തുന്നത്. ഹൈപ്പർലിങ്ക് ആക്ഷൻ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രത്തിൻറെ ട്രെയിലർ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു.

വിജയ് സേതുപതി, വിക്രാന്ത് മസ്സേ, താനിയ മാണിക്ടല, രാഘവ് ബിനാനി, സച്ചിൻ ഖേഡേക്കർ,ഹൃദു ഹറൂൺ, ഇഷാൻ മിശ്ര, സഞ്ജയ് മിശ്ര, രൺവീർ ഷോറെ, തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങൾ ആകുന്നത്. ചിത്രം നിർമ്മിച്ചിരിക്കുന്നത് ജ്യോതി ദേഷ് പാണ്ഡെയും റിയ ഷിബുവും ചേർന്നാണ്. ചിത്രത്തിൻറെ സംവിധാനവും ചായാഗ്രഹണവും നിർവഹിക്കുന്നതു സന്തോഷ്‌ ശിവൻ തന്നെയാണ്. ജിയോ സിനിമയിലൂടെ ചിത്രം ജൂൺ രണ്ടിനാണ് ഒ ടി ടിയിലൂടെ പുറത്തിറങ്ങുന്നത്.

Advertisement

നടൻ വിജയ് സേതുപതിയുടെ ആദ്യ ബോളിവുഡ് ചിത്രം കൂടിയാണിത്. വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്ന വിജയ് സേതുപതിയുടെ ആദ്യ ബോളിവുഡ് ചിത്രം കാണാനും പ്രേക്ഷകർ ആകാംക്ഷയിലാണ്. താരം വില്ലൻ കഥാപാത്രത്തിലെത്തുന്ന സെപ്റ്റംബറിൽ റിലീസിനൊരുങ്ങുന്ന മറ്റൊരു ബോളിവുഡ് ചിത്രമാണ് ‘ജവാൻ’. തമിഴിലെ ഏറ്റവും തിരക്കുള്ള സംവിധായകരിൽ ഒരാളായ ലോകേഷ് കനകരാജിന്റെ 2017ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ‘മാനഗരം’ ചിത്രത്തിൽ ശ്രീ,സുദീപ് കൃഷ്ണൻ, റഗിന, ചാർലി തുടങ്ങിയവരായിരുന്നു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close