ആ ചിരി മാഞ്ഞു; ജനകീയനായ അഭിനേതാവ് ഇന്നസെന്റ് അന്തരിച്ചു

Advertisement

അനശ്വര കഥാപാത്രങ്ങൾ സമ്മാനിച്ച മലയാളികൾക്ക് എക്കാലവും പ്രിയപ്പെട്ട അഭിനേതാവും മുന്‍ എംപിയുമായ ഇന്നസെൻറ് അന്തരിച്ചു. ഞായറാഴ്ച രാത്രി 10.30 ഓടെയായിരുന്നു അന്ത്യം. മാർച്ച് മൂന്ന് മുതൽ കൊച്ചി ലേക്ഷോർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അര്‍ബുദത്തെ തുടര്‍ന്നുണ്ടായ ചില ശാരീരിക അസ്വസ്ഥതകള്‍ മൂലമാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ശ്വാസകോശത്തിൽ അണുബാധയുണ്ടായതിനെ തുടർന്ന്  തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. ശ്വാസകോശ പ്രവർത്തനത്തെ സഹായിക്കുന്ന ഇസിഎംഒ (എക്‌സ്‌ട്രാകോപ്പോറിയൽ മെംബ്രേയ്‌ൻ ഓക്‌സിജനേഷൻ) സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്‌. ഞായറാഴ്‌ച രാത്രി എട്ടിന്‌ അതീവ ഗുരുതരാവസ്ഥയിലായതോടെ ഡോ. വി പി ഗംഗാധരന്റെ നേതൃത്വത്തിൽ മെഡിക്കൽബോർഡ്‌ ചേർന്നു. 10.30നാണ്‌ അന്ത്യം സംഭവിച്ചത്‌. 10.40ന്‌ മന്ത്രി പി രാജീവാണ്‌ മരണവിവരം അറിയിച്ചത്‌.

മൃതദേഹം തിങ്കൾ രാവിലെ എട്ടുമുതൽ 11വരെ കടവന്ത്ര ഇൻഡോർ സ്‌റ്റേഡിയത്തിൽ പൊതുദർശനത്തിന്‌ വയ്‌ക്കും. തുടർന്ന്‌ ഇരിങ്ങാലക്കുട ടൗൺഹാളിലേക്ക്‌ കൊണ്ടുപോകും. ശേഷം അദ്ദേഹത്തിന്റെ വീടായ ‘പാർപ്പിട’ത്തിലെത്തിക്കും. ചൊവ്വ രാവിലെ 10ന്‌ ഇരിങ്ങാലക്കുട സെന്റ്‌ തോമസ്‌ കത്തീഡ്രൽ സെമിത്തേരിയിൽ സംസ്‌കരിക്കും.

Advertisement

നേരത്തെ തന്നെ അദ്ദേഹം ക്യാൻസറിനു വേണ്ടി വിദഗ്ധ ചികിത്സ നേടിയിട്ടുണ്ട്. ശേഷം ശക്തമായ തിരിച്ചുവരവ് നടത്തി സിനിമയിലും സജീവമായിരുന്നു. ക്യാൻസറിനെ കുറിച്ചും ക്യാൻസർ  അതിജീവിച്ച കാലത്തെക്കുറിച്ചും ഇന്നസെൻറ് എഴുതിയ ബുക്കും ശ്രദ്ധ ശ്രദ്ധ നേടിയിട്ടുണ്ട്. നാല് പതിറ്റാണ്ടോളം മലയാള സിനിമയില്‍ നിറസാന്നിധ്യമായിരുന്ന 750ല്‍ അധികം ചലച്ചിത്രങ്ങളിൽ വേഷമിട്ട താരത്തിന്റെ വേർപാടിൽ മലയാള സിനിമയിലെ പ്രമുഖ താരങ്ങളും അന്ത്യാഞ്ജലി അർപ്പിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ എത്തിയിട്ടുണ്ട്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close