‘അകമലർ ഉണരുകയായി’: പൊന്നിയിൻ സെൽവൻ-2 വിലെ പ്രണയ ​ഗാനം ട്രെൻഡിങ്ങിൽ

Advertisement

മണിരത്നം ചിത്രം പൊന്നിയൻ സെൽവന്റെ ആദ്യഭാഗം പുറത്തിറങ്ങിയത് മുതൽ രണ്ടാം ഭാഗത്തിനു വേണ്ടി സിനിമാ പ്രേമികൾ കാത്തിരിക്കുകയാണ്. ആദ്യഭാഗം ഗംഭീര കളക്ഷനുകളും അഭിപ്രായങ്ങളും നേടിയെടുത്തത്കൊണ്ട് തന്നെ രണ്ടാം ഭാഗത്തിലും അതുപോലെതന്നെയുള്ള പ്രതീക്ഷകളാണ് പ്രേക്ഷകർ ഉയർത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിൻറെ രണ്ടാം ഭാഗത്തിന്റെ പ്രമോഷനുകൾ അണിയറ പ്രവർത്തകർ ആരംഭിച്ചു കഴിഞ്ഞു.

പ്രോജക്റ്റിൽ നിന്ന് ഏറെ കാത്തിരുന്ന ആദ്യ സിംഗിൾ സോങ്ആണ് സോഷ്യൽ മീഡിയയിലൂടെ പുറത്തിറക്കിയത്. ‘ആഗ നാഗ’ ഗാനം സംഗീത പ്രേമികൾക്കും പൊന്നിയിൻ സെൽവൻ ആരാധകർക്കും ഒരു സർപ്രൈസ്  നൽകിയാണ് പുറത്തുവിട്ടത്.

Advertisement

ആദ്യഭാഗം പുറത്തിറങ്ങിയതു മുതൽ, നിരവധി ആരാധകർ നിർമ്മാതാക്കളോട് ആവശ്യപ്പെടുന്നത് “ആഗ നാഗ” എന്ന ഗാനം റിലീസ് ചെയ്യണമെന്നാണ്,  പഴയാറൈയിൽ കുന്ദവായ് (തൃഷ)യെ വള്ളവരയൻ വന്തിയതേവൻ (കാർത്തി) കണ്ടുമുട്ടുമ്പോഴുള്ള പ്രണയമാണ് ഗാനത്തിൽ ഉടനീളം കാണിച്ചിരിക്കുന്നത്. തൃഷയുടെയും കാർത്തിയുടെയും ഗ്രാഫിക് ഇമേജുകളാണ് ലിറിക്കൽ വീഡിയോയിലൂടെ പുറത്തുവിട്ടിരിക്കുന്നത്. മനോഹരമായ വരികൾ രചിച്ചിരിക്കുന്നത് റഫീക്ക് അഹമ്മദ് ആണ്. ഏ.ആർ.റഹ്മാൻ സംഗീതം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് ശക്തിശ്രീ ഗോപാലനാണ്.

സാഹിത്യകാരൻ കൽക്കി കൃഷ്‍ണമൂര്‍ത്തിയുടെ വിശ്വ പ്രസിദ്ധ ചരിത്ര നോവൽ ‘പൊന്നിയിൻ സെല്‍വൻ’ ആധാരമാക്കിയാണ് മണി രത്നം മനോഹരമായ ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിച്ചത്. ഐശ്വര്യ റായ് ബച്ചൻ,തൃഷ കൃഷ്ണ,  വിക്രം,കാർത്തി, ജയം രവി,  റഹ്മാൻ, പ്രഭു, ജയറാം, ശരത് കുമാർ, വിക്രം പ്രഭു , ശോഭിതാ ധൂലിപാല,ഐശ്വര്യ ലക്ഷ്മി, തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരന്നത്. ഏപ്രിൽ 28-ന് ലോകമെമ്പാടും ‘ പിഎസ് -2 ‘   റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്

Advertisement

Copyright © 2017 onlookersmedia.

Press ESC to close