എന്നെ ഒഴിവാക്കിയത് ശരിയായില്ല; തെലുങ്ക് നിർമ്മാതാക്കളോട് അതൃപ്തി പ്രകടിപ്പിച്ച് സംയുക്ത

Advertisement

തെന്നിന്ത്യൻ സിനിമകളിൽ സജീവമായി ക്കൊണ്ടിരിക്കുകയാണ് നടി സംയുക്ത മേനോൻ. ഏറ്റവും പുതിയ തെലുങ്ക് ചിത്രത്തിൻറെ തിരക്കിലാണ് താരമിപ്പോൾ. കഴിഞ്ഞ ദിവസം ഉഗാതി ഉത്സവത്തിനോട് അനുബന്ധിച്ച് താരം നായികയായി വരുന്ന ഏറ്റവും പുതിയ ചിത്രമായ’വിരുപാക്ഷ ‘യുടെ ആദ്യത്തെ സ്പെഷ്യൽ ക്യാരക്ടർ പോസ്റ്റർ പുറത്തിറക്കിയിരുന്നു. ‘വിരുപാക്ഷ’യിലെ നായകൻ സായി ധരം തേജിൻ്റെ ക്യാരക്ടർ പോസ്റ്ററായിരുന്നു സോഷ്യൽ മീഡിയയിലൂടെ അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. പിന്നാലെ തന്നെ ചിത്രവുമായി ബന്ധപ്പെട്ടു നിരാശ പ്രകടിപ്പിച്ചുകൊണ്ട് സംയുക്ത ട്വീറ്റ് ചെയ്യുകയും ചെയ്തു.

സിനിമയിൽ നിന്നുള്ള തന്റെ അപ്‌ഡേറ്റ് പുറത്തു വിടാത്തത് കൊണ്ടാണ് സംയുക്ത മേനോൻ അതൃപ്തി പ്രകടിപ്പിച്ചത്. നിർമ്മാതാക്കളായ ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന് മാപ്പ് ചോദിക്കുകയല്ലാതെ വേറെ വഴിയില്ലായിരുന്നു. വിരൂപാക്ഷയുടെ നായക നടൻ സായി തേജ് സാഹചര്യം സൗമ്യമായി കൈകാര്യം ചെയ്തുകൊണ്ട് മറുപടി നൽകുകയും ചെയ്തു. വൈകാതെ തന്നെ സംയുക്തയുടെ പോസ്റ്റർ പുറത്തുവിടുകയും ചെയ്തു.

Advertisement

നന്ദിനി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ സംയുക്ത അവതരിപ്പിക്കുന്നത്. നടിയിപ്പോൾ തെലുങ്ക് ചിത്രത്തിൽ സജീവമായി കൊണ്ടിരിക്കുകയാണ്. തമിഴിൽ ധനുഷിന്റെ നായികയായി എത്തിയ വാത്തി യിലെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമ അരങ്ങേറ്റം തമിഴിലൂടെ ആയിരുന്നെങ്കിലും താരം ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടത് മലയാള സിനിമകളിലൂടെയാണ്. ഒരുപിടി നല്ല മലയാള ചിത്രങ്ങൾ താരത്തിന് ലഭിച്ചിട്ടുണ്ട്. അതിന് പിന്നാലെയാണ് തെന്നിന്ത്യൻ സിനിമകളിൽ അവസരം കിട്ടിയതും.

ആക്ഷൻ ത്രില്ലറായാണ് വിരുഭാഷ പ്രേക്ഷകർക്കും മുന്നിലെത്തുന്നത് കാർത്തിക് വർമ ദന്തു സംവിധാനം ചെയ്യുന്ന ചിത്രത്തിനു തിരക്കഥ രചിച്ചിരിക്കുന്നത് സുകുമാറാണ്. ചിത്രത്തിൻ്റെ ടീസറിന് വലിയ രീതിയിലുള്ള പ്രേക്ഷകശ്രദ്ധ പ്രതീക്ഷിക്കുന്നു ഒരു ഗ്രാമത്തിലെ അജ്ഞാതവും അന്ധവിശ്വാസപരവുമായ സംഭവങ്ങളാണ് ചിത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്

Advertisement

Copyright © 2017 onlookersmedia.

Press ESC to close