വാക്കുകൾ മുറിയുന്നു, കണ്ണുകളിൽ ഇരുട്ടു മൂടുന്നു, താങ്ങാനാവുന്നില്ല; ഇന്നസെന്റിൻറെ ഓർമ്മകളിൽ വിതുമ്പി ദിലീപ്

Advertisement

മലയാളത്തിൻറെ പ്രിയപ്പെട്ട നടൻ ഇന്നസെന്റിന്റെ വിയോഗത്തിൽ അനുശോചനം അർപ്പിച്ചുകൊണ്ട് സിനിമാതാരങ്ങൾ സോഷ്യൽ മീഡിയയിൽ. ഇന്ന് രാത്രി 10:45 ഓടുകൂടിയായിരുന്നു മരണവിവരം പുറത്തുവിട്ടത്. ഗുരുതരാവസ്ഥയില്‍ ദിവസങ്ങളായി അദ്ദേഹം ആശുപത്രിയില്‍ കഴിയുകയാണെന്ന് എല്ലാവരും അറിഞ്ഞതാണെങ്കിലും അദ്ദേഹത്തിന്‍റെ വിയോഗം ചലച്ചിത്ര പ്രവര്‍ത്തകരില്‍ പലര്‍ക്കും താങ്ങാനായിട്ടില്ല. മരണവാർത്ത അറിഞ്ഞ ഉടൻ തന്നെ നടൻ ജയറാം,ദിലീപ്, മമ്മൂട്ടി തുടങ്ങിയവർ ആശുപത്രിയിൽ എത്തിയിരുന്നു.

സോഷ്യൽ മീഡിയയിലൂടെ നടൻ ദിലീപ് വാക്കുകൾ ഇടറിയാണ് ഇന്നസെന്റിന്റെ ഓർമ്മകൾ പങ്കുവെച്ചത്. അച്ഛനെപ്പോലെ സഹോദരനെ പോലെ ഒരു വഴികാട്ടിയെ പോലെ എന്നും ജീവിതത്തിൽ എനിക്കൊപ്പം ഉണ്ടായിരുന്ന അദ്ദേഹത്തിൻറെ വിടവാങ്ങൽ താങ്ങാൻ ആവുന്നില്ല, കലാരംഗത്ത് എനിക്ക് ഒരു വിലാസം തന്നത് ആ ശബ്ദമായിരുന്നു, പിന്നീട് സിനിമയിലെത്തിയപ്പോഴും പിൻബലമായത് അദ്ദേഹത്തിന്റെ കരുതൽ ആയിരുന്നു, ജീവിതത്തിലെ പ്രതിസന്ധികളിൽ അദ്ദേഹത്തിന്റെ ആശ്വാസവാക്കുകൾ കരുത്തായിരുന്നു എന്നും വാക്കുകൾ ഇടറിക്കൊണ്ട് ദിലീപ് കുറിച്ചു.

Advertisement

കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ: വാക്കുകൾ മുറിയുന്നു, കണ്ണുകളിൽ ഇരുട്ടു മൂടുന്നു. ആശുപത്രിയിൽ കാത്തിരിക്കുമ്പോൾ ഡോക്ടർ വന്നു പറയുന്ന വാക്കുകൾ കേട്ട്. ആരായിരുന്നു ഇന്നസെന്റ് എന്ന ആ വലിയ മനുഷ്യൻ എനിക്ക്. അച്ഛനെപ്പോലെ സഹോദരനെ പോലെ ഒരു വഴികാട്ടിയെ പോലെ എന്നും ജീവിതത്തിൽ എനിക്കൊപ്പം ഉണ്ടായിരുന്ന ആ മനുഷ്യൻ വിട പറഞ്ഞിരിക്കുന്നു കലാരംഗത്ത് എനിക്ക് ഒരു വിലാസം തന്നത് ആ ശബ്ദമായിരുന്നു, പിന്നീട് സിനിമയിലെത്തിയപ്പോഴും പിൻബലമായത് അദ്ദേഹത്തിന്റെ കരുതൽ ആയിരുന്നു, ജീവിതത്തിലെ പ്രതിസന്ധികളിൽ അദ്ദേഹത്തിന്റെ ആശ്വാസവാക്കുകൾ കരുത്തായിരുന്നു. ഇനിയാ ശബ്ദവും രൂപവും, ആശ്വാസ വാക്കുകളും നിലച്ചു എന്നറിയുമ്പോൾ… വാക്കുകൾ മുറിയുന്നു..ഇല്ല, ഇന്നസെന്റ് ഏട്ടാ നിങ്ങൾ എങ്ങോട്ടും പോകുന്നില്ല, ഓർമ്മയുള്ള കാലം വരെ എന്നും എനിക്കൊപ്പം ഞങ്ങൾക്കൊപ്പം നിങ്ങൾ ഉണ്ടാവും

Advertisement

Copyright © 2017 onlookersmedia.

Press ESC to close