
മലയാളത്തിലെ മികച്ച യുവതാരം ആരാണെന്ന് ചോദിച്ചാൽ ഒരു ഉത്തരമേ ഉള്ളൂ.. ഫഹദ് ഫാസിൽ. അനായാസമായ കഥാപാത്ര അവതരണ ശൈലി കൊണ്ടും ഡയലോഗ് ഡെലിവറി കൊണ്ടും മറ്റു യുവതാരങ്ങളുടെ മുകളിൽ സ്ഥാനം സിനിമ പ്രേമികൾ ഫഹദ് ഫാസിലിന് നൽകിയിട്ടുണ്ട്.
ഫഹദിന്റെ തമിഴിലേക്കുള്ള അരങ്ങേറ്റവും സിനിമാ പ്രേമികൾ ആഘോഷിച്ച വാർത്തയായിരുന്നു. തനി ഒരുവൻ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രം ഒരുക്കിയ മോഹൻരാജയുടെ പുതിയ ചിത്രത്തിലൂടെയാണ് ഫഹദ് ഫാസിൽ തമിഴിൽ ഭാഗ്യ പരീക്ഷണത്തിനായി എത്തുന്നത്.
വേലൈക്കാരൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ശിവകാർത്തികേയനാണ് നായകനാകുന്നത്. വില്ലൻ വേഷത്തിലാണ് ഫഹദ് ഫാസിൽ ഈ ചിത്രത്തിൽ എത്തുക. ഫഹദിന്റെ പിറന്നാളായ ആഗസ്റ് 8ന് വേലൈകാരന്റെ രണ്ടാം പോസ്റ്റർ പുറത്തിറക്കാനാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകരുടെ തീരുമാനം.
ഫഹദിന് പിറന്നാൾ ഗിഫ്റ്റായി ഒരുങ്ങുന്ന ആ പോസ്റ്ററിന് വേണ്ടി കാത്തിരിക്കുകയാണ് ഫഹദ് ഫാസിൽ ആരാധകർ.