ബാഹുബലി നായകൻ പ്രഭാസ് തന്റെ വിവാഹത്തെപ്പറ്റി പറയുന്നു

Advertisement

ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ സൂപ്പർ താരങ്ങളോളം ആരാധകരെ നേടിയ താരം എന്ന ബഹുമതിയാണിപ്പോൾ നടൻ പ്രഭാസിനുള്ളത്.

തെന്നിന്ത്യയിൽ മാത്രമല്ല ഇന്ത്യക്കകത്തും പുറത്തുമൊക്കെ ബാഹുബലി കോളിളക്കം സൃഷ്ടിച്ചിരുന്നു.

Advertisement

ഇതോടൊപ്പം നടൻ പ്രഭാസിനും ആരാധകർ ഏറെയായി. അതിലേറെയും സ്ത്രീ ആരാധകർ ആണെന്ന കാര്യം പ്രത്യേകം പറയേണ്ട കാര്യമില്ലലോ. ഏറെ നാളത്തെ ഗോസിപ്പുകള്‍ക്കൊടുവിൽ തന്റെ വിവാഹക്കാര്യത്തെക്കുറിച്ചു തുറന്നു പറഞ്ഞിരിക്കുകയാണ് പ്രഭാസ്.പെൺആരാധകർ വിഷമിക്കേണ്ട, താരം ഉടൻ വിവാഹിതനാകുന്നില്ലെന്ന വാർത്തയാണ് പുറത്തു വിട്ടിരിക്കുന്നത്.

എന്തായാലും ഇതോടെ പ്രഭാസിന്റെ വിവാഹവാര്‍ത്തയ്ക്കായി കാത്തിരുന്ന ആരാധകർ ഒക്കെ ഒന്ന് ആശ്വസിച്ച മട്ടാണ്.ഒപ്പം അഭിനയിച്ച നായികമാരെ ചേർത്തുള്ള ഗോസിപ്പുകൾക്കും പ്രഭാസ് മറുപടി പറഞ്ഞു.

രണ്ടുചിത്രത്തിലധികം ഒരേ നടിക്കൊപ്പം അഭിനയിച്ചാൽ അപ്പോൾ ഗോസിപ്പുകൾ ആരംഭിക്കുമെന്നും അതിപ്പോൾ തനിക്ക് ശീലമായെന്നും അവയൊന്നും തന്നെ ബാധിക്കുന്നില്ലെന്നു മാത്രമല്ല തനിക്കതിൽ പ്രശ്നവുമില്ലെന്നും പ്രഭാസ് വ്യക്തമാക്കി .

Advertisement

Copyright © 2017 onlookersmedia.

Press ESC to close