വമ്പൻ ബഡ്ജറ്റിൽ ഷെർലക്ഹോംസ് മോഡലിലുള്ള ആക്ഷൻ ഹ്യൂമർ ചിത്രവുമായി അഖിൽ സത്യൻ

Advertisement

ഫഹദ് കേന്ദ്രകഥാപാത്രമായെത്തിയ ‘പാച്ചുവും അത്ഭുതവിളക്കിനും ‘ശേഷം സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തെക്കുറിച്ച് മനസ്സ് തുറന്ന് അഖിൽ സത്യൻ. വൻമുതൽ മുടക്കിലൊരുങ്ങുന്ന ഷെർലക് ഹോംസ് മോഡലിലുള്ള ആക്ഷൻ ഹ്യൂമർ ചിത്രമാണ് അണിയറയിൽ ഒരുങ്ങുന്നതെന്ന് ക്യൂവിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംവിധായകൻ വെളിപ്പെടുത്തി.

സ്ത്രീ കഥാപാത്രത്തിന് പ്രാധാന്യമർഹിക്കുന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത് നടി ഉർവശിയാണ്. വില്ലന്റെയും പ്രധാന നായികയുടെയും കാസ്റ്റിംഗ് നടന്നതിന് ശേഷം മാത്രമേ ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഔദ്യോഗികമായി വെളിപ്പെടുത്തുകയുള്ളൂവെന്ന് അറിയിച്ചു. കൂടാതെ ഹോളിവുഡിലെ വില്ലൻ കഥാപാത്രങ്ങളോട് സാമ്യത പുലർത്തുന്ന കഥാപാത്രമായിരിക്കും പ്രതിനായകനെന്നും വെളിപ്പെടുത്തി. സത്യൻ അന്തിക്കാടിന്റെ ‘കളിക്കളം’ ചിത്രത്തോട് സാമ്യത പുലർത്തുന്ന കഥയായിരിക്കുമെന്നും, ഹ്യൂമറും ത്രില്ലറും ആക്ഷനും ഇമോഷനുമെല്ലാം ഒരുമിക്കുന്ന തിരക്കഥയായിരിക്കുമെന്നും അഖിൽ അഭിമുഖത്തിൽ കൂട്ടിച്ചേർത്തു.

Advertisement

ചിത്രത്തിൻറെ തിരക്കഥ ഒരുക്കുന്നത് സായിറാമും അൽത്താഫ് സലീമും ചേർന്നാണ്. ചിത്രീകരണം നവംബറിനു ശേഷമേ ആരംഭിക്കുകയുള്ളൂവെന്നും ക്യാമറ ബോളിവുഡിൽ നിന്നുള്ള ആളായിരിക്കുമെന്നും ഫ്രഞ്ച് ആക്ഷൻ കോറിഗ്രാഫിയും ചിത്രത്തിൽ ഉൾപ്പെടുത്തുന്നുണ്ടെന്നും സൂചന നൽകി. കൂടാതെ ജസ്റ്റിൻ പ്രഭാകരൻ ആയിരിക്കും ചിത്രത്തിന് മ്യൂസിക് ചെയ്യുകയെന്നും അറിയിച്ചു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close