‘ലിയോ’: വമ്പൻ സർപ്രൈസുകൾ ഒളിപ്പിച്ചു ലോകേഷ് കനകരാജ്

Advertisement

ലോകേഷ് കനകരാജ് ചിത്രം ‘ ലിയോ’യുടെ പ്രഖ്യാപനനാൾ മുതൽ ചിത്രത്തിൻറെ റിലീസിനായി ആരാധകർ കാത്തിരിക്കുകയാണ്. അഭിനേതാക്കളെ വെളിപ്പെടുത്തൽ, ഷൂട്ടിംഗ് അപ്ഡേറ്റുകൾ,എന്നിങ്ങനെയുള്ള ചിത്രത്തിൻറെ തുടർച്ചയായ റിപ്പോർട്ടുകളും ലിയോയുടെ അണിയറ പ്രവർത്തകർ മാധ്യമങ്ങളെ അറിയിക്കുന്നുണ്ട്. എന്നിരുന്നാലും ഉള്ളടക്കത്തെക്കുറിച്ചൊ ടീസറിനെ കുറിച്ചോ ഇതുവരെ സൂചന പുറത്തുവിട്ടിട്ടില്ല.

ഇപ്പോഴിതാ വിജയ് യുടെ ജന്മദിനത്തിനോടനുബന്ധിച്ച് ലിയോയുടെ ഗ്ലിപ്സ് വീഡിയോ പുറത്തിറങ്ങുന്ന സന്തോഷവാർത്തയാണ് ഏറ്റവും പുതിയതായി ലഭിക്കുന്നത്.  ഏറ്റവും വലിയ പ്രത്യേകത എന്തെന്നാൽ ഉലകനായകനായ കമലഹാസന്റെ വോയിസ് ഓവറിൽ ആയിരിക്കും വീഡിയോ പുറത്തിറങ്ങുന്നത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. കമലഹാസനും ലോകേഷ് കനകരാജ് സിനിമാറ്റിക് യൂണിവേഴ്സിന്‍റെ ഭാഗമായതിനാൽ ലിയോയിലും അദ്ദേഹത്തിൻറെ സാന്നിധ്യം പ്രേക്ഷകർ പ്രതീക്ഷിക്കുന്നുണ്ട്. ലിയോ നൽകുന്ന കാഴ്ചവിരുന്നിൽ കമലഹാസൻ ശബ്ദം നൽകുമെന്ന വാർത്ത തീർച്ചയായും റിലീസിന് മുൻപ് തന്നെ വലിയ ഹൈപ്പാണ് നൽകിയിരിക്കുന്നത്. വരും ദിനങ്ങളിൽ ചിത്രത്തിലെ കൂടുതൽ സർപ്രൈസുകൾക്ക് വേണ്ടി ആരാധകരും കാത്തിരിക്കുകയാണ്.

Advertisement

ഒക്ടോബര്‍ 19 നാണ് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ പ്രി റിലീസ് ബിസിനസ്സുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളും അടുത്തിടെ പുറത്ത് വന്നിരുന്നു. ഡിജിറ്റല്‍, സാറ്റലൈറ്റ്, ഓഡിയോ അവകാശങ്ങള്‍ റെക്കോര്‍ഡ് വിലയ്ക്ക് വിറ്റുപോയതിന് പിന്നാലെ  പ്രീ റിലീസ് കേരള അവകാശം 16കോടി രൂപയ്ക്കും വിദേശത്ത് 60 കോടി രൂപയ്ക്കും വാങ്ങിയതായി വാർത്തകളിൽ രേഖപ്പെടുത്തിയിരുന്നു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close