ജീവിതത്തിലും സിനിമയിലും വക്കീൽ; കയ്യടി നേടുന്ന ഷുക്കൂർ വക്കീലായി ന്നാ താൻ കേസ് കൊടിൽ നിറഞ്ഞ് അഡ്വ. ഷുക്കൂര്‍ ചീനമ്മടത്ത്

Advertisement

കുഞ്ചാക്കോ ബോബൻ നായകനായ ന്നാ താൻ കേസ് കൊട് വമ്പൻ ഹിറ്റായി മുന്നേറുമ്പോൾ ആ ചിത്രത്തിൽ ഗംഭീര പ്രകടനം കാഴ്ചവെച്ച ഓരോ പുതുമുഖങ്ങളും പ്രേക്ഷകരുടെ മനസ്സിലിടം നേടിയിരിക്കുകയാണ്. മജിസ്‌ട്രേറ്റായി അഭിനയിച്ച പി പി കുഞ്ഞികൃഷ്ണൻ വമ്പൻ കയ്യടി നേടുമ്പോൾ അതിനൊപ്പം തന്നെ ശ്രദ്ധ നേടിയ കഥാപാത്രമാണ്, ചിത്രത്തിലെ മന്ത്രി പ്രേമന്റെ വക്കീലായി എത്തുന്ന ഷുക്കൂർ വക്കീൽ. ഈ കഥാപാത്രത്തെ അവതരിപ്പിച്ച ഷുക്കൂർ ചീനമ്മടത്ത് യഥാർത്ഥ ജീവിതത്തിലും വക്കീലാണ്. ഈ അഭിനേതാവിന്റെ ഡയലോഗ് ഡെലിവറി സ്റ്റൈലും മുഖ ഭാവങ്ങളുമെല്ലാം പ്രേക്ഷകരുടെ ഇടയിൽ സൂപ്പർ ഹിറ്റായി കഴിഞ്ഞു. ജഡ്ജിയുടെ ചോദ്യത്തിന് ‘ഫ്‌ളോപോയി ഞാന്‍ നിര്‍ത്ത്ന്ന് ദാറ്റ്‌സ് ആള്‍’ എന്ന് ഷുക്കൂര്‍ വക്കീല്‍ പറയുന്നതൊക്കെ ഇപ്പോൾ പ്രേക്ഷകരുടെ ഇടയിൽ തരംഗമാണ്.

കോഴിക്കോട് ഗവണ്‍മെന്റ് ലോ കോളേജില്‍ പഠിച്ചിറങ്ങിയ ഷുക്കൂര്‍ ചീനമ്മടത്ത് ഇപ്പോള്‍ കാഞ്ഞങ്ങാട് ഹോസ്ദുര്‍ഗ് കോടതിയിലെ സീനിയര്‍ അഡ്വക്കേറ്റാണ്. കാസര്‍ഗോഡ് ഹോസ്ദുര്‍ഗ് കോടതിയുടെ പശ്ചാത്തലത്തിലാണ് ഈ സിനിമയും ഒരുക്കിയതെന്നത് കൊണ്ട് തന്നെ ആ പരിസരങ്ങളിലുള്ളവരാണ് ഇതിൽ അഭിനയിച്ചിരിക്കുന്നതും. ജോണി ആന്റണി സംവിധാനം ചെയ്ത സൈക്കിള്‍ എന്ന സിനിമയില്‍ ചെറിയൊരു വേഷം ചെയ്തിട്ടുള്ള ഷുക്കൂർ വക്കീൽ ആദ്യമായാണ് ഒരു മുഴുനീള കഥാപാത്രം ചെയ്തതെന്ന പ്രത്യേകതയുമുണ്ട്. മറ്റു വക്കീലന്മാരായ അഡ്വക്കേറ്റ് ഗംഗാധരന്‍, അഡ്വക്കേറ്റ് നയന തുടങ്ങിയവരും അതേ പേരില്‍ തന്നെ ഈ സിനിമയിൽ വക്കീൽ കഥാപാത്രങ്ങളായി അഭിനയിച്ചിട്ടുണ്ട്. രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ കൊഴുമ്മൽ രാജീവനെന്ന കഥാപാത്രമായി കുഞ്ചാക്കോ ബോബനെത്തുമ്പോൾ, ഓട്ടോ ഡ്രൈവർ സുരേശനായി രാജേഷ് മാധവനും കയ്യടി നേടുന്നു.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close