പൂച്ച ഇങ്ങോട്ട് നോക്കിയേ, സ്‌കൂളിലും പോവാതെ ഇവിടെ വന്നിരിക്കാ; ബേസിൽ ജോസഫും പൂച്ചയും ചേർന്ന രസകരമായ വീഡിയോ; പാൽതു ജാൻവർ എത്തുന്നു

Advertisement

മലയാളികളുടെ പ്രീയപ്പെട്ട നടനും സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനുമായ ബേസിൽ ജോസഫ് നായകനായി എത്തുന്ന പാൽതു ജാൻവർ റിലീസിനൊരുങ്ങുകയാണ്. ഓണം റിലീസായി എത്തുന്ന ഈ ചിത്രത്തിന്റെ ഒരു സോങ് മേക്കിങ് വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഇതിന്റെ പ്രോമോ സോങ്ങായി പാൽതു ഫാഷൻ ഷോ എന്ന ഗാനം റിലീസ് ചെയ്തിരുന്നു. അതിന്റെ മേക്കിങ് വീഡിയോയാണ് ബേസിൽ ഇപ്പോൾ പങ്കു വെച്ചിരിക്കുന്നത്. ആ ഗാനത്തിന് വേണ്ടി ഒരു പൂച്ചയെ ഒരുക്കുന്നതാണ് നമ്മക്കു കാണാൻ സാധിക്കുന്നത്. ക്യാമറക്കു മുന്നിൽ അഭിനയിക്കാൻ, പൂച്ചയായോട് രസകരമായി സംസാരിക്കുന്ന ബേസിലിനേയും നമ്മുക്ക് കാണാൻ സാധിക്കും. “പൂച്ച ഇങ്ങോട്ട് നോക്കിയേ, ഞാൻ എന്താ പറഞ്ഞത്, സ്‌കൂളിലും പോവാതെ ഇവിടെ വന്നിരിക്കാ”, എന്നൊക്കെയാണ് ബേസിൽ പൂച്ചയോടു പറയുന്നത്.

പുത്തൻ വസ്ത്രവും ധരിച്ചു ക്യാമറയുടെ മുന്നിൽ, ബേസിലിന്റെ ഡയലോഗുകളും കേട്ട് പകച്ചിരിക്കുന്ന പൂച്ചയേയും നമ്മുക്ക് ഇതിൽ കാണാൻ സാധിക്കും. കുറച്ചു കുട്ടികളും മൃഗങ്ങളുമാണ് ഇതിന്റെ പ്രോമോ സോങ്ങിൽ അഭിനയിച്ചിരിക്കുന്നത്. ഭാവന സ്റ്റുഡിയോസ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്‌സ്, വർക്കിംഗ് ക്ലാസ് ഹീറോ എന്നീ ബാനറുകളിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ സംഗീത് പി രാജനാണ്. വിനയ് തോമസ്, അനീഷ് അഞ്ജലി എന്നിവർ ചേർന്ന് രചിച്ച ഈ ചിത്രത്തിൽ ഇന്ദ്രന്‍സ്, ജോണി ആന്‍റണി, ദിലീഷ് പോത്തന്‍, ശ്രുതി സുരേഷ്, ജയ കുറുപ്പ്, ആതിര ഹരികുമാര്‍, തങ്കം മോഹന്‍, സ്റ്റെഫി സണ്ണി, വിജയകുമാര്‍, സിബി തോമസ്, ജോജി ജോണ്‍ എന്നിവരും, മോളിക്കുട്ടി എന്ന പശുവും വേഷമിട്ടിരിക്കുന്നു. ജസ്റ്റിൻ വർഗീസ് സംഗീതമൊരുക്കിയ ഈ ചിത്രം എഡിറ്റ് ചെയ്തത് കിരൺ ദാസ്, ഇതിനു വേണ്ടി ക്യാമറ ചലിപ്പിച്ചത് റെനാടിവെ എന്നിവരാണ്.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close