അതീവ ഗ്ലാമറസ്സായി ഗോപിക രമേശ്; വൈറലായി പുത്തൻ വീഡിയോ

Advertisement

മൂന്ന് വർഷം മുൻപ് മലയാളത്തിൽ റിലീസ് ചെയ്തു സൂപ്പർ വിജയം നേടിയ സിനിമകളിലൊന്നാണ് തണ്ണീർ മത്തൻ ദിനങ്ങൾ. മാത്യൂസ് തോമസ്, അനശ്വര രാജൻ, വിനീത് ശ്രീനിവാസൻ, നസ്ലെൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ഈ സിനിമയിലൂടെ തന്നെ ശ്രദ്ധ നേടിയ മറ്റൊരു നടിയാണ് ഗോപിക രമേശ്. ഈ ചിത്രത്തിൽ സ്റ്റെഫി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് ഈ യുവനടി പ്രേക്ഷക ശ്രദ്ധ നേടിയത്. സോഷ്യൽ മീഡിയയിലും ഏറെ സജീവമായ ഈ നടിയുടെ ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പലപ്പോഴായി വൈറലായിട്ടുണ്ട്. ആ ഗ്ലാമറസ് ഫോട്ടോഷൂട്ടിന്റെയൊക്കെ വീഡിയോകളും ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ ഗോപികാ രമേശിന്റെ അത്തരത്തിലൊരു ഗ്ലാമർ ഫോട്ടോഷൂട്ടിന്റെ വീഡിയോ വൈറലായി മാറുകയാണ്. അതീവ സുന്ദരിയായി ഗ്ലാമർ വേഷത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്ന ഈ നടി യുവ പ്രേക്ഷകരുടെ ഹൃദയം കവരുകയാണ്.

https://www.instagram.com/reel/ChZjngzo6wL/?utm_source=ig_web_copy_link

Advertisement

ഈ ഫോട്ടോഷൂട്ടിനു വേണ്ടി ഗോപികയെ സ്റ്റൈൽ ചെയ്തത് അരുൺ ദേവ് ആണെങ്കിൽ ഗോപികയുടെ ചിതങ്ങൾ പകർത്തിയത് വിഷ്ണുവാണ്. മാക്‌സോ ക്രീയേറ്റീവ് സ്റ്റുഡിയോ ആണ് ഈ ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. നിങ്ങളുടെ ബാർബി ഗേളല്ല എന്ന കുറിപ്പോടെയാണ് ഈ വീഡിയോ ഗോപിക പങ്കുവെച്ചിരിക്കുന്നത്. എന്നാൽ ബാർബി ഗേളിനെ അനുസ്‌മരിപ്പിക്കുന്ന ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തണ്ണീർ മത്തൻ ദിനങ്ങൾ കൂടാതെ വാങ്ക് എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷത്തിൽ ഗോപിക അഭിനയിച്ചിരുന്നു. പ്രശസ്ത ഛായാഗ്രാഹകന്‍ ജോമോന്‍ ടി ജോണ്‍, എഡിറ്റര്‍ ഷമീര്‍ മുഹമ്മദ്, നിർമ്മാതാവ് ഷെബിന്‍ ബക്കര്‍ എന്നിവര്‍ പ്ലാന്‍ ജെ സ്റ്റുഡിയോസിന്റെ ബാനറില്‍ നിര്‍മിച്ച തണ്ണീർ മത്തൻ ദിനങ്ങളിലൂടെ ഗോപികയടക്കം ഒട്ടേറെ പുതുമുഖങ്ങൾ മലയാള സിനിമയുടെ ഭാഗമായി മാറിയിരുന്നു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close