
Advertisement
ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് കുഞ്ചാക്കോ ബോബൻ- പ്രിയ ദമ്പതികൾക്ക് ഒരു കുഞ്ഞു ജനിച്ചത്. മലയാളത്തിൻറെ പ്രിയ താരം കുഞ്ചാക്കോ ബോബന്റെ മകന്റെ മാമോദീസ ഇന്ന് നടന്നു. കൊച്ചിയിലെ ഇളംകുളം വലിയ പള്ളിയിൽ വെച്ചാണ് മാമോദീസ ചടങ്ങ് നടന്നത്. മലയാള സിനിമയിലെ പ്രമുഖ വ്യക്തികൾ ചടങ്ങിൽ പങ്കെടുത്തു. പള്ളിയിൽ വച്ച് ചടങ്ങിൽ ജനപ്രിയ നടൻ ദിലീപും, ഭാര്യ കാവ്യാ മാധവനും ചടങ്ങിൽ സന്നിഹിതരായിരുന്നു. കൊച്ചി ഗ്രാൻഡ് ഹയാത് ഹോട്ടലിൽ വച്ചായിരുന്നു റിസപ്‌ഷൻ ചടങ്ങുകൾ നടന്നത്.മലയാള സിനിമയിലെ പ്രമുഖർ ചടങ്ങിൽ സന്നിഹിതർ ആയിരുന്നു.മമ്മൂട്ടി, ജയസൂര്യ,ദുൽഖർ ടോവിനോ തുടങ്ങി സിനിമാ ലോകത്തെ സജീവ സാന്നിധ്യങ്ങളായ എല്ലാ താരങ്ങളും മാമോദീസ റിസപ്‌ഷൻ ചടങ്ങിൽ പങ്കെടുത്തു.


Advertisement
