”ക്യാപ്റ്റൻ മില്ലർ” മാസ്സ് ഗെറ്റപ്പിൽ ധനുഷ്

Advertisement

കഥാപാത്രങ്ങൾക്കനുസരിച്ച് പ്രത്യേക മേക്കോവർ നടത്താൻ ശ്രമിക്കുന്ന താരമാണ് ധനുഷ്. ഇപ്പോഴിതാ മുംബൈ വിമാനത്താവളത്തിൽ നിന്നുള്ള താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവരുന്നത്.  ധനുഷിന്റെ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമായ’ ക്യാപ്റ്റൻ മില്ലർ ‘ ലുക്കാണ് ഇതെന്ന് ആരാധകർ സോഷ്യൽ മീഡിയയിലൂടെ വിശേഷിപ്പിക്കുന്നുമുണ്ട്.  താടിയും മുടിയും നീട്ടി വളർത്തി വേറിട്ട ഗെറ്റപ്പിലാണ് താരം ക്യാമറ കണ്ണുകൾക്ക് മുന്നിൽ പിടി കൊടുത്തത്.

ചിത്രം സോഷ്യൽ മീഡിയയിൽ ചുരുങ്ങിയ സമയം കൊണ്ട് വൈറൽ ആവുകയും ചെയ്തു.  രസകരമായ പല കമന്റുകളുമായിരുന്നു ചിത്രത്തിന് താഴെ വന്നത്. ഏറെ പേരും കമൻറുകൾ നൽകിയിരിക്കുന്നത് ബാബ രാംദേവ് ലുക്ക് എന്നായിരുന്നു.  ചിലരാണെങ്കിൽ ബാബാ രാംദേവിന്റെ ബയോപിക്കൽ അഭിനയിക്കുന്നുണ്ടോ എന്ന ചോദ്യവും ഉന്നയിച്ചിട്ടുണ്ട്.

Advertisement

ധനുഷിന്റെ കരിയറിലെ തന്നെ ഏറ്റവും മുതൽമുടക്കിൽ ഒരുക്കുന്ന ചിത്രമാണ് ‘ക്യാപ്റ്റൻ മില്ലർ’.  അരുൺ മതേശ്വരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൻറെ തിരക്കഥ ഒരുക്കുന്നതും അരുൺ തന്നെയാണ്. ചിത്രത്തിൽ ധനുഷ് ഇരട്ട വേഷത്തിലാകും എത്തുക എന്നും തമിഴ് മാധ്യമങ്ങൾ അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു. ദീപാവലിക്ക് മുൻപ് തന്നെ ചിത്രത്തിൻറെ റിലീസ് ഉണ്ടാകുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.  ധനുഷിനെ കൂടാതെ കന്നട സൂപ്പർതാരം ശിവരാജ് കുമാർ,  തെലുങ്ക് താരം സുന്ദീപ് കിഷൻ,  പ്രിയങ്ക മോഹൻ തുടങ്ങിയവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.  ജി വി പ്രകാശ് കുമാറാണ് ചിത്രത്തിൻറെ സംഗീതസംവിധാനം നിർവഹിക്കുന്നത്

Advertisement

Press ESC to close