ഇത് മെഗാമാസ്സ്‌; ആവേശത്തിലാഴ്ത്തുന്ന ‘ബസൂക്ക’ ഫസ്റ്റ് ലുക്ക് പോസ്റ്റർ

Advertisement

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രം ‘ബസൂക്കയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി . ആരാധകരെ ആവേശത്തിലാഴ്ത്തുന്ന സ്റ്റൈലിഷ് ഗെറ്റപ്പിലാണ്. ഒരു മങ്ങിയ വെളിച്ചത്തിൽ മമ്മൂട്ടി ഒരു ബൈക്കിനടുത്ത് നിൽക്കുന്ന ചിത്രം വൈറലാവുകയാണ്. ഒരു പ്രധാന ജീവിതയാത്ര ആരംഭിക്കുന്ന സൂചനകൾ പോസ്റ്ററിൽ കാണാം

ക്രൈം ഡ്രാമ ഗണത്തിൽ ഉൾപ്പെടുന്ന ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം ഗൗതം മേനോനും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. സുമിത് നേവൽ, സിദ്ധാർഥ് ഭരതൻ, ഈശ്വര്യ മേനോൻ, ദിവ്യ പിള്ള തുടങ്ങിയവർ ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. ചിത്രീകരണം പൂർണമായും നടക്കുന്നത് കൊച്ചിയിലും ബെംഗളൂരുവിലുമായാണ്.

Advertisement

സരിഗമയുടെ ഫിലിം സ്റ്റുഡിയോ യൂഡ്‌ലി ഫിലിംസിന്റെ ബാനറിൽ വിക്രം മെഹ്‌റ, സിദ്ധാർത്ഥ് ആനന്ദ് കുമാർ എന്നിവർക്കൊപ്പം തിയറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു വി. ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ചിത്രത്തിൻറെ ക്യാമറ കൈകാര്യം ചെയ്യുന്നത് നിമിഷ് രവിയാണ്. എഡിറ്റിംഗ് നിർവഹിക്കുന്നത് നിഷാദ് യൂസഫ്. മിഥുൻ മുകുന്ദൻ ആണ് സംഗീതസംവിധാനം നിർവഹിക്കുന്നത്. സഹ നിർമാതാവ് സഹിൽ ശർമയും, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ സൂരജ് കുമാർ, പ്രൊഡക്‌ഷൻ കൺട്രോളർ സഞ്ജു ജെ, കലാസംവിധാനം അനീസ് നാടോടി എന്നിവരാണ്.

Advertisement

Press ESC to close