മലൈക്കോട്ടെ വാലിബനിൽ ഇരട്ട വേഷത്തിൽ വിസ്മയിപ്പിക്കാൻ മോഹൻലാൽ?

Advertisement

മലൈക്കോട്ടെ വാലിബനിൽ മോഹൻലാൽ ഇരട്ട വേഷത്തിൽ എത്തുന്നുവെന്ന് റിപ്പോർട്ടുകൾ. ട്രേഡ് അനലിസ്റ്റായ ശ്രീധരൻ പിള്ളയാണ് ട്വിറ്ററിലൂടെ ചിത്രത്തെ സംബന്ധിച്ചുള്ള ഏറ്റവും പുതിയ വിവരം പുറത്തുവിട്ടിരിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ കരിയറിലെ തന്നെ ഏറ്റവും മുതൽമുടക്കിൽ ഒരുക്കുന്ന ചിത്രമാണ് മലൈക്കോട്ടെ വാലിബൻ. ചിത്രത്തിൽ അച്ഛനും മകനുമായാണ് മോഹൻലാൽ അഭിനയിക്കുന്നതെന്നും അരമണിക്കൂറോളം നീളുന്ന സംഘട്ടനരംഗങ്ങൾ ചിത്രത്തിൻറെ ക്ലൈമാക്സിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ഇതാണ് തിരക്കഥയുടെ ഹൈലൈറ്റെന്നും വാർത്തകൾ പുറത്തുവരുന്നുണ്ട്. പ്രമുഖ മാധ്യമങ്ങളെല്ലാം ശ്രീധരൻപിള്ളയുടെ ട്വീറ്റ് റിപ്പോർട്ട് ചെയ്തു കഴിഞ്ഞു.

മോഹൻലാലിന്റെ പിറന്നാള്‍ ദിനത്തിൽ പങ്കുവെച്ച ചിത്രത്തിൻറെ ഹൈലൈറ്റ് ടീസറും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയെടുത്തിരുന്നു. ചെന്നൈയിലെ ഗോകുലം സ്റ്റുഡിയോസിൽ ചിത്രത്തിൻറെ ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. അഞ്ചുമാസത്തോളം ചിത്രത്തിൻറെ പോസ്റ്റ്‌ പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാക്കിയ ശേഷം ക്രിസ്മസിനോടനുബന്ധിച്ച് ആയിരിക്കും തിയേറ്ററുകളിൽ എത്തുകയെന്നും സൂചനയുണ്ട്.

Advertisement

ഷിബു ബേബി ജോണിന്റെ ജോണ്‍ മേരി ക്രിയേറ്റീവ് ലിമിറ്റഡിനൊപ്പം മാക്‌സ് ലാബ് സിനിമാസ്, ആമേന്‍ മൂവി മൊണാസ്ട്രി, സെഞ്ച്വറി ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്. തിരക്കഥ ഒരുക്കുന്നത് പി എസ് റഫീഖ് ആണ്. സംഗീതം നിർവഹിക്കുന്നത് പ്രശാന്ത് പിള്ള. മധു നീലകണ്ഠനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close