‘ജയിലര്‍’ ഓൺ ദ് വേ; പാക്അപ്പ് വിളിച്ച് നെൽസൺ

Advertisement

രജനികാന്തും മോഹന്‍ലാലും ഒരുമിക്കുന്ന ‘ജയിലര്‍ റിലീസിനായി കാത്തിരിക്കുന്ന പ്രേക്ഷകരുടെ മുന്നിലേക്ക് ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഏറ്റവും പുതിയ അപ്ഡേഷൻ അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുകയാണ്. ചിത്രീകരണം അവസാനിപ്പിച്ചുകൊണ്ട് നെല്‍സണും സംഘവും പാക്അപ്പ് അറിയിച്ച സന്തോഷമാണ് ട്വിറ്ററിലൂടെ നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്സ് പങ്കുവെച്ചത്. രജനീകാന്ത് അണിയറ പ്രവർത്തകർക്കും തമന്നക്കുമൊപ്പം കേക്ക് മുറിച്ച് മധുരം പങ്കുവയ്ക്കുന്ന ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. ഇനി തിയേറ്ററിൽ കാണാമെന്നും പാക്കപ്പ് സംഭവിച്ചിരിക്കുന്നുവെന്നും സൺ പിക്ചർ കുറിച്ചിട്ടുണ്ട്.

തമിഴ് സിനിമയിലെ യുവതാര നിരയിൽ ശ്രദ്ധേയനായ സംവിധായകരിൽ ഒരാളാണ് നെൽസൺ ദിലീപ് കുമാർ. 2022 ഫെബ്രുവരിയില്‍ രജനികാന്തിന്റെ ജയിലർ ചിത്രം പ്രഖ്യാപിച്ച അന്നുമുതൽ സിനിമ പ്രേമികൾ റിലീസായി കാത്തിരിക്കുകയാണ്. തുടർന്ന് ചിത്രത്തിലെ ഓരോ അപ്ഡേഷനുകളും അണിയറ പ്രവർത്തകർ പുറത്തുവിടുന്നതിനു പിന്നാലെ ആരാധകരിൽ ആകാംക്ഷയും വർധിച്ചിരുന്നു.

Advertisement

ടൈറ്റിൽ സൂചിപ്പിക്കുന്നതുപോലെ തന്നെ ജയിലറുടെ വേഷത്തിലാണ് രജനി പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. മലയാളികൾ ചിത്രത്തിൻറെ റിലീസിന് വേണ്ടി കാത്തിരിക്കുന്ന ഒരു ഫാക്ടർ മോഹൻലാൽ ആണ്. അതിഥി വേഷത്തിലാണ് മോഹൻലാൽ എത്തുക എന്നും റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു.
അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന് സംഗീതം പകരുന്നത്. ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് വിജയ് കാര്‍ത്തിക് കണ്ണന്‍ ആണ്. സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫി നിർവഹിക്കുന്നത്

Advertisement

Copyright © 2017 onlookersmedia.

Press ESC to close