ഹൗസ്ഫുൾ ഷോയുമായി തിയേറ്ററിൽ ചിരിയുത്സവം തീർത്തു ആനക്കള്ളൻ..!

Advertisement

കായംകുളം കൊച്ചുണ്ണിക്കും ഇത്തിക്കര പക്കിക്കും ശേഷം മറ്റൊരു കള്ളൻ കൂടി കേരളത്തിലെ തീയേറ്ററുകളിൽ ഹൌസ് ഫുൾ ഷോകളുടെ ഉത്സവം തീർക്കുകയാണ്. ബിജു മേനോൻ നായകനായി ഈ ആഴ്ച എത്തിയ ആനക്കളളൻ എന്ന ചിത്രമാണ് ഇപ്പോൾ കേരളത്തിലെ നിറഞ്ഞ സദസ്സുകളിൽ പ്രദർശനം തുടരുന്നത്. മികച്ച പ്രേക്ഷക പ്രതികരണം നേടിയ ഈ ചിത്രം ആദ്യാവസാനം പ്രേക്ഷകനെ പൊട്ടിച്ചിരിപ്പിക്കുന്ന ഒരു ചിരി വിരുന്നു ആണെന്നാണ് ഏവരും അഭിപ്രായപ്പെടുന്നത്. ചിരിയും ആവേശവും നിറച്ചു കഥ പറയുന്ന ഈ ചിത്രം കുടുംബ പ്രേക്ഷകർക്ക് ഒരുത്സവം തന്നെയാണ് സമ്മാനിക്കുന്നത്. പാട്ടും നൃത്തവും തമാശയും സസ്പെൻസുമെല്ലാമായി ഒരു കമ്പ്ലീറ്റ് എന്റെർറ്റൈനെർ തന്നെയാണ് ആനകള്ളനിലൂടെ മലയാളി പ്രേക്ഷകർക്ക് ലഭിച്ചത്. അവർ അതിനെ ഇരു കയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തു എന്നാണ് തീയേറ്ററിലെ പ്രതികരണം സൂചിപ്പിക്കുന്നത്.

സുരേഷ് ദിവാകർ സംവിധാനം ചെയ്ത ഈ ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് ഹിറ്റ് മേക്കർ ഉദയ കൃഷ്ണയും ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സപ്ത തരംഗ് സിനിമാസും ആണ്. ഹാരിഷ് കണാരൻ, സുരേഷ് കൃഷ്ണ , ധർമജൻ ബോൾഗാട്ടി, അനുശ്രീ, ഷംന കാസിം, സുധീർ കരമന, സായി കുമാർ, പ്രിയങ്ക, ബിന്ദു പണിക്കർ, കൈലാഷ്, ബാല, സുരാജ് വെഞ്ഞാറമ്മൂട്, ഇന്ദ്രൻസ്, ശശി കലിംഗ, ശിവജി ഗുരുവായൂർ തുടങ്ങി ഒരു വലിയ താര നിര തന്നെ അണിനിരന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് നാദിർഷായും ദൃശ്യങ്ങൾ നൽകിയത് ആൽബിയും ആണ്. ജോൺകുട്ടി എഡിറ്റിംഗ് നിർവഹിച്ച ഈ ചിത്രത്തിൽ സിദ്ദിക്കും ഒരു നിർണ്ണായക വേഷം ചെയ്യുന്നുണ്ട്. ഏതായാലും വമ്പൻ വിജയത്തിലേക്കാണ് ആനക്കള്ളൻ കുതിക്കുന്നത്‌ എന്നത് വ്യകതമാണ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close