ഹാട്രിക് വിജയവുമായി ധനുഷ്- വെട്രിമാരൻ ടീം; വട ചെന്നൈ സൂപ്പർ വിജയത്തിലേക്ക്..!

Advertisement

ഈ ആഴ്ച റിലീസ് ചെയ്ത ബിഗ് ബജറ്റ് തമിഴ് ചിത്രമാണ് ധനുഷിനെ നായകനാക്കി വെട്രിമാരൻ ഒരുക്കിയ വട ചെന്നൈ. വെട്രിമാരൻ തന്നെ രചനയും നിർവഹിച്ച ഈ ചിത്രം നിർമ്മിച്ചിരിക്കുന്നതും ധനുഷ് തന്നെയാണ്. ധനുഷിന്റെ വണ്ടർ ബാർ ഫിലിംസും ലൈക്ക പ്രൊഡക്ഷന്സും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. എൺപതു കോടി രൂപ മുടക്കി മൂന്നു ഭാഗങ്ങൾ ആയി നിർമ്മിച്ച ഈ ചിത്രത്തിന്റെ ഒന്നാം ഭാഗം ആണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. ആദ്യ ഷോ മുതൽ തന്നെ ഗംഭീര പ്രേക്ഷക പ്രതികരണമാണ് ഈ ചിത്രം നേടിയെടുത്തത്. പ്രേക്ഷകരോടൊപ്പം നിരൂപകരും ഈ ചിത്രത്തെ കുറിച്ച് വാചാലരാവുകയാണ്. തമിഴ് സിനിമയിലെ ഗോഡ് ഫാദർ എന്നും തമിഴ് സിനിമാ ചരിത്രത്തിലെ ക്ലാസിക് എന്നൊക്കെയാണ് ഈ ചിത്രത്തിന് ലഭിക്കുന്ന വിശേഷങ്ങൾ.

ബോക്സ് ഓഫീസിലും ഗംഭീര വിജയം നേടുന്ന ഈ ചിത്രത്തിലൂടെ ധനുഷ്- വെട്രിമാരൻ ടീം നേടിയത് ഹാട്രിക് വിജയം ആണ്. പൊല്ലാതവൻ, ആടുകളം , വിസാരണൈ എന്നീ ചിത്രങ്ങൾക്ക് ശേഷം വെട്രിമാരൻ സംവിധാനം ചെയ്ത ചിത്രമാണ് ഇത്. പൊല്ലാതവൻ എന്ന ധനുഷ് ചിത്രമൊരുക്കി അരങ്ങേറിയ വെട്രിമാരൻ ആ ചിത്രത്തിന്റെ വിജയത്തിന് ശേഷം ആടുകളം എന്ന ചിത്രവും ധനുഷിനെ നായകനാക്കി ഒരുക്കി. ആറു ദേശീയ അവാർഡുകൾ നേടിയ ഈ ചിത്രം ധനുഷിന് നേടിക്കൊടുത്തത് മികച്ച നടനുള്ള ദേശീയ അവാർഡ് ആണ്. ഇപ്പോൾ വട ചെന്നൈയും ധനുഷിന് ദേശീയ അംഗീകാരം നേടി കൊടുത്തേക്കാം എന്നാണ് നിരൂപകർ പറയുന്നത്. കാരണം അത്ര ഗംഭീരമായ പ്രകടനമാണ് അൻപ് എന്ന കേന്ദ്ര കഥാപാത്രം ആയി ധനുഷ് കാഴ്ച വെച്ചിരിക്കുന്നത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close