മുത്തയ്യ മുരളീധരന്റെ ജീവിതകഥയുമായി ‘800’; ആദ്യ പോസ്റ്റര്‍ ഇതാ

Advertisement

ലോക ക്രിക്കറ്റിൽ വിക്കറ്റുകൾകൊണ്ട് റെക്കോർഡുകൾ സൃഷ്ടിച്ച മുത്തയ്യ മുരളീധരന്റെ ജീവിതകഥ പറയുന്ന ‘800’ ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറ പ്രവർത്തകർ പുറത്തിറക്കി. മുത്തയ്യ മുരളീധരന്റെ 51-ാം ജന്മദിനത്തോട് അനുബന്ധിച്ചാണ് എസ് ശ്രീപതിയുടെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിൻറ പോസ്റ്റര്‍ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. സ്ലം ഡോഗ് മില്ല്യണേയര്‍ ചിത്രത്തിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയ മധുര്‍ മിട്ടറാണ് ചിത്രത്തില്‍ മുരളീധരനായി വേഷപ്പകർച്ച നടത്തുന്നത്. മധി മലര്‍ എന്ന കഥാപാത്രമായി മഹിമ നമ്പ്യാരും
എത്തുന്നു.

വിജയ് സേതുപതിയെ നായകനാക്കി പ്രഖ്യാപിച്ച’800′ തമിഴ്നാട്ടിൽ വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. അന്ന് ശ്രീലങ്കൻ തമിഴ് കൂട്ടക്കൊലക്കെതിരെ മുത്തയ്യ ന്യായീകരണം നടത്തിയെന്നും അനുകൂല നിലപാടുകൾ സ്വീകരിച്ചെന്നും ആരോപിച്ചായിരുന്നു പ്രതിഷേധങ്ങൾ ഉയർന്നത്. തമിഴകത്തിന്റെ പ്രമുഖരെല്ലാം പ്രതിഷേധത്തെ അനുകൂലിച്ചുകൊണ്ട് അന്ന് രംഗത്തെത്തിയിരുന്നു
ആ സമയത്താണ് തമിഴന്മാരോടുള്ള ബഹുമാനം കണക്കിലെടുത്തുകൊണ്ട് വിജയ് സേതുപതി ചിത്രത്തിൽ നിന്നും പിന്മാറ്റം നടത്തിയത്.

Advertisement

തമിഴ്,ഹിന്ദി,തെലുങ്ക് എന്നീ ഭാഷകളിലാണ് ചിത്രം റിലീസിന് ഒരുങ്ങുന്നത്. ഷൂട്ടിംഗ് പൂർണ്ണമായും ശ്രീലങ്ക ചെന്നൈ കൊച്ചി ഇംഗ്ലണ്ട് ഓസ്ട്രേലിയ എന്നിവിടങ്ങളിൽ ആയിരുന്നു.
നരേന്‍, നാസര്‍, വേല രാമമുര്‍ത്തി, ഋത്വിക, തുടങ്ങിയ താരങ്ങളും ചിത്രത്തിൽ മറ്റു പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു . സഹ നിര്‍മാതാവ് ആയി പ്രവർത്തിക്കുന്നത് വിവേക് രംഗാചരി, ഛായാഗ്രഹണം നിർവഹിക്കുന്നത് ആര്‍ ഡി രാജശേഖര്‍, സംഗീതം ജിബ്രാന്‍ , എഡിറ്റിംഗ് നിർവഹിക്കുന്നത് പ്രവീണ് കെ എല്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ വിദേശ്, പി ആര്‍ ഒ ശബരി എന്നിവരാണ്

Advertisement

Copyright © 2017 onlookersmedia.

Press ESC to close