പ്രണയം നിറച്ച് ‘മിഥുനം മധുരം’; ‘അനുരാഗ’ത്തിലെ അടുത്ത ഗാനമെത്തി

Advertisement

ഷഹദ് നിലമ്പൂരിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന “അനുരാഗം” ചിത്രത്തിലെ പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. വിധുപ്രതാപിന്റെയും മൃദുലാവാര്യരുടെയും ആലാപന മികവിൽ ‘മിഥുനം മധുരം ‘ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ സത്യം ഓഡിയോ സിന്റെ യൂട്യൂബ് ചാനൽ വഴിയാണ് പുറത്തിറക്കിയത്. ജോയൽ ജോൺസാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

ചിത്രത്തിൻറെതായി പുറത്തുവന്ന ആദ്യ ഗാനത്തിനു നൽകിയ അതേ സ്വീകാര്യത പ്രേക്ഷകർ രണ്ടാമത്തെ ഗാനത്തിനും നൽകുന്നുണ്ട്. ടിറ്റോ പി തങ്കച്ചനാണ് ഈ ഗാനത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. ബാല,ഗോഡ്ഫ്രി ഇമാനുവൽ ,അബ്ജാക്ഷ് കെ എസ് , ബാലു തങ്കച്ചൻ ഡോൺ തങ്കച്ചൻ തുടങ്ങിയവർ പാട്ടിന്റെ അണിയറ പ്രവർത്തകരാണ്. ചിത്രത്തിൻറെതായി പുറത്തുവന്ന ടീസറിനും പ്രേക്ഷകർ മികച്ച പ്രതികരണമാണ് അറിയിച്ചത്.

Advertisement

വ്യത്യസ്ത പ്രായങ്ങളിലുള്ളവരുടെ പ്രണയകഥ പറയുന്ന ചിത്രം അടുത്തമാസം അഞ്ചിനാണ് തിയറ്ററുകളിൽ എത്തുന്നത്. ഗൗതം വാസുദേവ മേനോൻ , ജോണി ആന്റണി,ദേവയാനി, ഷീല, ഗൗരി ജി കിഷന്‍, മൂസി, ലെനാ, ദുര്‍ഗ കൃഷ്ണ, സുധീഷ്, മണികണ്ഠന്‍ പട്ടാമ്പി, അശ്വിൻ ജോസ് തുടങ്ങി നീണ്ട താരനിരയും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങൾ ആകുന്നു.
ലക്ഷ്മി നാഥ് ക്രിയേഷൻസ് സത്യം സിനിമാസ് എന്നി ബാനറുകളിൽ സുധീഷ് എൻ, പ്രേമചന്ദ്രൻ എ.ജി എന്നിവരാണ് അനുരാഗം നിർമ്മിക്കുന്നത്. സുരേഷ് ഗോപിയാണ് ക്യാമറ ചലിപ്പിച്ചിരിക്കുന്നത് . ലിജോ പോൾ എഡിറ്റിംഗ് നിർവഹിക്കുന്നു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close