കെ ജി എഫിന് ശേഷം യഷ് നായകനാകുന്ന ഗീതു മോഹൻദാസ് ചിത്രം; ചർച്ചയായി ‘യഷ് 19’

Advertisement

ബോക്‌സ് ഓഫീസ് റെക്കോർഡുകളെ തിരുത്തി എഴുതിയ യഷ് എന്ന നായകൻറെ വളർച്ചയും, കന്നട സിനിമ വ്യവസായത്തിന്റെ ചലനാത്മക മാറ്റവും പിന്നിട്ടിട്ട് ഒരു വർഷം കഴിഞ്ഞു. യഷ് ഇന്ത്യൻ സിനിമ ശ്രദ്ധിച്ച നായകനായി മാറിയ അന്നുമുതൽ റോക്കി ഭായിയുടെ അടുത്ത ചിത്രത്തിനെ കുറിച്ചുള്ള ഊഹാപോഹങ്ങൾ സിനിമാരംഗത്ത് ഉയരാറുണ്ട്.ബിഗ് ബഡ്ജറ്റ് പ്രോജക്ടുകൾ മാത്രം തേടിയെത്തുന്ന നിലയിലേക്ക് ആ നായകന്റെ വളർച്ചയും അപ്രതീക്ഷിതമായിരുന്നു.

ഇപ്പോഴിതാ മലയാളികൾക്ക് അഭിമാനമാകുന്ന വിധം യഷ് നായകനാകുന്ന പുതിയ ചിത്രത്തെ കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നു. യഷിന്റെ അടുത്ത ചിത്രം ദേശീയ അവാർഡ് ജേതാവായ സംവിധായിക ഗീതു മോഹൻദാസ് സംവിധാനം ചെയ്തേക്കുമെന്ന് ഏറ്റവും അടുത്ത വൃത്തങ്ങൾ പറയുന്നു. ഈ അടുത്തകാലത്തായി യഷും ഗീതു മോഹൻദാസും ഒരുമിക്കുന്നുവെന്ന ചർച്ചകൾ പുറത്തുവന്നിരുന്നു. ട്വിറ്ററിൽ യഷ് 19 ഹാഷ്ടാഗ് ട്രെൻഡിങ്ങിലാണിപ്പോൾ.

Advertisement

ഗീതു മോഹൻദാസിനൊപ്പം യഷ് സഹകരിക്കുകയാണെന്ന വെളിപ്പെടുത്തലുകളാണ് ട്വിറ്ററിൽ ശ്രദ്ധ നേടുന്നത്. ഗീതു മോഹൻദാസ് ചിത്രം അടുത്ത 30 ദിവസത്തിനുള്ളിൽ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോൾ ചർച്ചകൾ പല ഘട്ടങ്ങളിലായി നടക്കുകയാണ്. രണ്ടാഴ്ചയ്ക്കകം ചിത്രത്തിൻറെ അനൗൺസ്മെൻറ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവിടുമെന്നും ഏറ്റവും അടുത്ത വൃത്തങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ചിത്രം 2024 അവസാനത്തോടെ റിലീസ് ചെയ്യാനാണ് ലക്ഷ്യമിടുന്നതെന്നും റിപ്പോർട്ടുകൾ ഉണ്ട്. അതേസമയം, യഷിന് ഹോംബാലെ ഫിലിംസിനൊപ്പം കെജിഎഫ് 3യും അണിയറയിൽ ഒരുങ്ങുകയാണ്,

Advertisement

Copyright © 2017 onlookersmedia.

Press ESC to close