
മലയാള സിനിമ പുതുമകള്‍ക്ക് പിന്നാലെയാണ്. ഒട്ടേറെ പുതിയ ആളുകളാണ് വ്യത്യസ്ഥമായ കഥകള്‍ അല്ലെങ്കില്‍ കഥ പറച്ചില്‍ രീതികള്‍ കൊണ്ട് മലയാള സിനിമയിലേക്ക് കടന്നു വന്നിരിക്കുന്നത്. ആ കൂട്ടത്തിലേക്കാണ് ഡൊമിനിക്ക് അരുണ്‍ എന്ന യുവ സംവിധായകന്‍റെയും വരവ്.
മൃത്യുഞ്ജയം എന്ന ഷോര്‍ട്ട് ഫിലിം കൊണ്ട് തന്നെ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടിയ ഡൊമിനിക്ക് അരുണിന്‍റെ ആദ്യ സിനിമയാണ് തരംഗം. യുവ താരം ടൊവിനോ തോമസ് നായകനായ ചിത്രം ഇന്ന്‍ തിയേറ്ററുകളില്‍ എത്തി.
വ്യത്യസ്ഥമായ മേക്കിങ് കൊണ്ട് തരംഗം ഏറെ ശ്രദ്ധ നേടുന്നുണ്ട്. ആദ്യാവസാനം രസകരമായ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്ത് ഇണക്കിയാണ് ചിത്രം സംവിധായകന്‍ ഒരുക്കിയത്. ഫാന്‍റസി ഏലമെന്‍റുകള്‍ നിറഞ്ഞ ഫണ്‍ എന്‍റര്‍ടൈനര്‍ ആണ് ചിത്രം.
പ്രധാന വേഷത്തില്‍ എത്തിയ ടൊവിനോ തോമസ്, ബാലു, ശാന്തി ബാലചന്ദ്രന്‍, നേഹ അയ്യര്‍, ദിലീഷ് പോത്തന്‍, മനോജ് കെ ജയന്‍, ഷമ്മി തിലകന്‍, സൈജു കുറുപ്പ്, വിജയ രാഘവന്‍ തുടങ്ങിയ താരങ്ങളും മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്.