രാമലീലയ്ക്ക് ആദ്യ ദിനം അതിശയിപ്പിക്കുന്ന കലക്ഷന്‍..

Advertisement

ഒട്ടേറെ പ്രശ്നങ്ങള്‍ക്കിടയിലാണ് ദിലീപ് ചിത്രം രാമലീല ഇന്നലെ തിയേറ്ററുകളില്‍ എത്തിയത്. ഒരു കൂട്ടം ആളുകള്‍ രാമലീല റിലീസ് ചെയ്യാന്‍ അനുവദിക്കില്ല എന്ന വാദവുമായി എത്തിയപ്പോള്‍ തിയേറ്ററുകളില്‍ ജനങ്ങള്‍ കയറുമോ എന്ന സംശയം സിനിമ ലോകത്തിന് മുഴുവന്‍ ഉണ്ടായിരുന്നു.

എന്നാല്‍ ആദ്യ ഷോ തൊട്ട് ആ സംശയങ്ങള്‍ എല്ലാം മാറുകയായിരുന്നു. ഈ വര്‍ഷത്തെ ഏറ്റവും വലിയ ഓപ്പണിങുകളില്‍ ഒന്നിനാണ് ഇന്നലെ സിനിമ ലോകം സാക്ഷ്യം വഹിച്ചത്.

Advertisement

ഹൌസ്ഫുള്‍ ഷോകളുമായി തുടങ്ങിയ ചിത്രം ജനത്തിരക്ക് കാരണം രാത്രിയില്‍ പല തിയേറ്ററുകളിലും സ്പെഷ്യല്‍ ഷോകള്‍ വെച്ചു. ആദ്യ ദിനം കേരളത്തില്‍ നിന്ന്‍ മാത്രം രാമലീല നേടിയത് 2.20 കോടിയാണ്. ദിലീപിന്‍റെ കരിയറിലെ ഏറ്റവും വലിയ ഫസ്റ്റ്ഡേ കലക്ഷനില്‍ ഒന്നാണിത്.

അവധി ദിനമായ ഇന്നും മികച്ച തിരക്കാണ് തിയേറ്ററുകളില്‍. ആദ്യ ദിനത്തെക്കാളും കലക്ഷന്‍ വരും ദിനങ്ങളില്‍ നേടാന്‍ രാമലീലയ്ക്ക് കഴിയുമോ എന്ന്‍ നോക്കാം.

ഹാസ്യത്തിന്‍റെ മേമ്പൊടി ചേര്‍ത്ത പൊളിറ്റിക്കല്‍ ത്രില്ലര്‍ ആണ് രാമലീല. എല്ലാ തരം പ്രേക്ഷകരെയും ആകര്‍ഷിക്കുന്ന രീതിയിലാണ് നവാഗതനായ അരുണ്‍ ഗോപി ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close