ഓണചിത്രങ്ങൾ റിലീസ് മാറി, ഈ വർഷം ഓണത്തിന് എത്തുന്നത് ഈ ചിത്രങ്ങൾ..

Advertisement

മോഹൻലാൽ ചിത്രം വെളിപാടിന്റ പുസ്തകം, മമ്മൂട്ടിയുടെ പുള്ളിക്കാരൻ സ്റ്റാറാ, ദുൽഖർ-സൗബിൻ ടീമിന്റെ പറവ, നിവിൻ പോളിയുടെ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, പ്രിത്വിരാജിന്റെ ആദം ജോആൻ, അജു വർഗീസ്-നീരജ് മാധവ് ടീമിന്റെ ലവകുശ എന്നീ ചിത്രങ്ങൾ ആയിരുന്നു ഈ വർഷം ഓണം റിലീസായി പ്ലാൻ ചെയ്തിരുന്നത്. എന്നാൽ പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് രണ്ട് ചിത്രങ്ങൾ മത്സരത്തിൽ നിന്നും പിന്മാറി.

ദുൽഖർ ചിത്രം പറവയും ലവകുശയുമാണ് ഓണം റിലീസിൽ നിന്നും മാറിയത്. പറവ ഓണം റിലീസ് അല്ലെങ്കിലും സെപ്റ്റംബർ14ന് തിയേറ്ററുകളിൽ എത്തും എന്നാണ് പ്രതീക്ഷ. ലവകുശ റിലീസ് ഡേറ്റ് ഇതുവരെ പുറത്തു വിട്ടിട്ടില്ല.

Advertisement

ഇത്തവണ ഓണത്തിന് മത്സരം കടുക്കും എന്ന് തന്നെയാണ് അണിയറ ചർച്ചകൾ. മോഹൻലാലിനെ നായകനാക്കി ലാൽ ജോസ് സംവിധാനം ചെയ്യുന്ന വെളിപാടിന്റെ പുസ്തകം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുകയാണ്. മോഹന്‍ലാല്‍-ലാല്‍ ജോസ് കൂട്ടുകെട്ടില്‍ നിന്നും പിറക്കുന്ന ആദ്യ സിനിമ എന്നത് തന്നെയാണ് ഈ ചിത്രത്തിന് പ്രതീക്ഷകള്‍ കൂട്ടുന്നത്.

മമ്മൂട്ടി ചിത്രം പുള്ളിക്കാരൻ സ്റ്റാറാ, നിവിൻ പോളി ചിത്രം ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, പൃഥ്വിരാജ് ചിത്രം ആദം ജോആൻ എന്നീ ചിത്രങ്ങളും പ്രതീക്ഷകൾക്ക് പിന്നിലല്ല. ഒരു ഗാപ്പിന് ശേഷം മോഹന്‍ലാലും മമ്മൂട്ടിയും നിവിന്‍ പോളിയും പൃഥ്വിരാജും ബോക്സോഫീസില്‍ ഏറ്റുമുട്ടുമ്പോള്‍ വിജയം ആര് നേടും എന്ന ആകാംഷയില്‍ ആണ് പ്രേക്ഷകര്‍.

Advertisement

Press ESC to close