മമ്മൂട്ടിയെ റോള്‍ മോഡല്‍ ആക്കാന്‍ കാരണം ആസിഫ് അലി പറയുന്നു.

Advertisement

മമ്മൂട്ടി എന്ന നടനില്‍ ഉപരി മമ്മൂട്ടി എന്ന മനുഷ്യനെ സ്നേഹിക്കുന്നവരും ആരാധിക്കുന്നവരും റോള്‍ മോഡല്‍ ആയി കാണുന്നവരും ഒരുപാടുണ്ട്. ജീവിതത്തോടുള്ള നിലപാടും സാമൂഹ്യ കാര്യങ്ങളില്‍ ഉള്ള ഇടപെടലും സഹജീവികളോടുള്ള സ്നേഹവും എന്തും തുറന്നു പറയുന്ന സ്വഭാവവും തന്നെയാണ് ഇതിന് കാരണം.

സാധാരണക്കാരെ പോലെ തന്നെ സിനിമ താരങ്ങളും മമ്മൂട്ടിയെ റോള്‍ മോഡല്‍ ആയി കാണുന്നുണ്ട്. യുവതാരം ആസിഫ് അലിയും മമ്മൂട്ടിയാണ് തന്‍റെ റോള്‍ മോഡല്‍ എന്ന്‍ ഇപ്പോള്‍ പ്രേഷകരോട് പറഞ്ഞിരിക്കുകയാണ്.

Advertisement

കൈരളി ടിവിയിലെ ജോണ്‍ ബ്രിട്ടാസിന്‍റെ ഷോ ആയ ജെബി ജംഗ്ഷനിലാണ് ആസിഫ് അലി ഈ കാര്യം വ്യക്തമാക്കിയത്.

മമ്മൂട്ടിയാണെന്ന് ജീവിതത്തിലും തന്റെ റോള്‍ മോഡല്‍ എന്ന്‍ ആസിഫ് അലി പറയുന്നു. കുടുംബത്തിന്റെ പ്രാധാന്യം എന്താണെന്ന് മനസ്സിലാക്കി തന്നത് മമ്മൂക്കയാണ്. കുടുംബത്തിന് പ്രധാന്യം കൊടുക്കാന്‍ മമ്മൂക്ക എപ്പോഴും ശ്രദ്ധിക്കാറുണ്ട്. സിനിമയുടെ തിരക്കുകള്‍ക്കിടയിലും മമ്മൂട്ടി ആ കരുതല്‍ സൂക്ഷിക്കാറുണ്ട്. ഈ കാര്യം കൊണ്ടാണ് മമ്മൂക്കയോട് ബഹുമാനം തോന്നാന്‍ കാരണം. ആസിഫ് അലി വ്യക്തമാക്കുന്നു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close