ഗൂഢാലോചന കേസിൽ ദിലീപ് ജയിലിൽ ആയതോടെ കുറച്ച് സിനിമ വിരോധികളും സിനിമ പരസ്യം കിട്ടാത്ത പ്രമുഖ പത്രവും അതിന്റെ ചാനലും വെബ്സൈറ്റും മലയാള സിനിമയ്ക്കെതിരെ കുറ്റം പറച്ചിലുമായി വന്നിരുന്നു. ദിലീപിന്റെ അറസ്റ്റോടെ മലയാള സിനിമ ലോകം അപ്പാടെ ഇക്കൂട്ടർക്ക് തകർന്നിരുന്നു. ഹൗസ്ഫുൾ ആയി പ്രദർശനം തുടരുന്ന ചിത്രങ്ങൾ പോലും ഇക്കൂട്ടർക്ക് ആളൊഴിഞ്ഞ തിയേറ്ററുകളായിരുന്നു. സിനിമയുടെ കഥ മുഴുവനും ഒപ്പം ക്ലൈമാക്സും വരെ എഴുതിയിട്ട് ഇവർ മലയാള സിനിമയെ മൊത്തമൊന്നു പേടിപ്പിക്കാൻ നോക്കി.
പക്ഷെ പൊട്ടക്കിണറ്റിലെ തവളയുടെ കഥ പോലെ അവരുടെ വെല്ലുവിളികളും ഭീഷണിയൊന്നും എങ്ങും എത്തിയില്ല എന്നാണ് ബോക്സോഫീസ് കലക്ഷനുകൾ പറയുന്നത്. ഓണചിത്രങ്ങൾ മികച്ച കലക്ഷൻ തന്നെ കേരളത്തിൽ നേടിയിരുന്നു. കഴിഞ്ഞ വാരം റിലീസ് ചെയ്ത പറവയും ഗംഭീര കലക്ഷനിലാണ് തുടരുന്നത്.
ഇന്ന് റിലീസ് ചെയ്ത ദിലീപ് ചിത്രം രാമലീലയ്ക്ക് എതിരെ തിയേറ്ററിൽ ആളില്ല എന്ന രീതിയിലുള്ള പോസ്റ്റുകളും പടത്തിനു മലയാളികൾ പോകണോ എന്ന ചാനൽ ചർച്ചയും ഉണ്ടായിട്ടും എങ്ങും ഹൗസ്ഫുൾ ഷോകളാണ് രാമലീലയ്ക്ക് ലഭിക്കുന്നത്.
മലയാള സിനിമയുടെ പരസ്യം കിട്ടാത്തത് കൊണ്ട് മലയാള സിനിമ ലോകത്തെ ‘അങ്ങ് ഉണ്ടാക്കിയേക്കാം’ എന്ന് കരുതുന്ന ഈകൂട്ടർക്ക് കിട്ടുന്ന തിരിച്ചടി തന്നെയാണ് ബോക്സോഫീസിൽ മലയാള സിനിമകൾക്ക് കിട്ടുന്ന ഓരോ കലക്ഷനും.
ഓർക്കുക പ്രേക്ഷകർ സിനിമയ്ക്കൊപ്പമാണ്.. എന്നും അങ്ങനെ തന്നെയായിരിക്കും.