രാമലീലയുടെ വിജയമറിഞ്ഞ് ജയിലില്‍ ദിലീപ് പൊട്ടികരഞ്ഞു

Advertisement

ദിലീപ് നായകനായി എത്തിയ പുതിയ ചിത്രം രാമലീല തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി കുതിക്കുകയാണ്. ഈയടുത്ത് ദിലീപിന്‍റെ കയറില്‍ ലഭിച്ച ഏറ്റവും വലിയ ഓപ്പണിങ് ആണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഈ സന്തോഷ വേളയില്‍ പക്ഷേ ദിലീപിന് നിരാശ തന്നെയാണ് ഫലം.

dileep ramaleela malayalam movie

Advertisement

തന്‍റെ സിനിമ സൂപ്പര്‍ ഹിറ്റായി കുതിപ്പ് തുടങ്ങുമ്പോള്‍ നായകന്‍ ജയിലിലാണ്.കൊച്ചിയില്‍ യുവ നടിയെ ആക്രമിച്ച ഗൂഡാലോചന കേസില്‍ ദിലീപ് അറസ്റ്റില്‍ ആയതിന് ശേഷം പല തവണ റിലീസ് മാറ്റി വെച്ച രാമലീല ഇന്നാണ് തിയേറ്ററുകളില്‍ എത്തുന്നത്.

dileep ramaleela malayalam movie

ആദ്യ ഷോ കഴിഞ്ഞപ്പോള്‍ മുതല്‍ സിനിമയ്ക്ക് വമ്പന്‍ പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. സിനിമയുടെ റിലീസിന് ശേഷം സംവിധായകന്‍ അരുണ്‍ ഗോപി, നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം, പ്രൊഡക്ഷന്‍ കണ്ട്രോളര്‍ നോബിള്‍ ജേക്കബ് എന്നിവര്‍ ദിലീപിനെ കാണാനായി ജയിലില്‍ പോയിരുന്നു.

dileep ramaleela malayalam movie

സിനിമയുടെ വിജയ വാര്‍ത്തയറിഞ്ഞു ദിലീപ് ജയിലില്‍ പൊട്ടിക്കരയുകയായിരുന്നു. തിയേറ്ററുകളില്‍ മികച്ച അഭിപ്രായവും കലക്ഷനും ചിത്രം നേടുന്നതായി അവര്‍ ദിലീപിനെ അറിയിച്ചെങ്കിലും കൂടുതലൊന്നും ദിലീപ് പറഞ്ഞില്ല.

dileep ramaleela malayalam movie

Advertisement

Copyright © 2017 onlookersmedia.

Press ESC to close