കേസൊന്നും പ്രശ്നമില്ല, തിയറ്ററുകളിൽ രാമലീലയ്ക്ക് വമ്പന്‍ തിരക്ക്

Advertisement

ദിലീപ് ഗൂഡാലോചന കേസില്‍ അറസ്റ്റില്‍ ആയതോടെ രാമലീലയുടെ റിലീസ് നീണ്ടു നീണ്ടു പോകുകയായിരുന്നു. ഒടുവില്‍ കാത്തിരിപ്പിന് അവസാനമായി ഇന്ന്‍ രാമലീല തിയേറ്ററുകളില്‍ എത്തി. രാമലീല റിലീസ് ചെയ്യിക്കില്ലെന്ന് പറഞ്ഞു ഒരുകൂട്ടം ആളുകള്‍ രംഗത്ത് വന്നതോടെ സിനിമ പ്രേമികള്‍ ഒന്നടങ്കം രാമലീലയെ ഏറ്റെടുക്കുന്ന കാഴ്ചയാണ് തിയേറ്ററുകളില്‍ കാണാന്‍ കഴിയുന്നത്.

എറണാകുളം സരിതയിലും കോട്ടയം ധന്യ തിയറ്റർ, തിരുവനന്തപുരം ശ്രീകുമാർ തിയറ്റർ എന്നിവിടങ്ങളിൽ രാവിലെ മുതൽ ടിക്കറ്റിനായി നീണ്ട നിര ഉണ്ടായിരുന്നു. ഓൺലൈൻ ടിക്കറ്റുകളും രാവിലെയോടെ തന്നെ വിറ്റഴിഞ്ഞിരുന്നു.

Advertisement

വിമർശകരെ എല്ലാം ഞെട്ടിച്ചുകൊണ്ടാണ് രാമലീലയുടെ ഈ മുന്നേറ്റം. ദിലീപ് എന്ന നടൻ മാത്രമല്ല, ഒട്ടേറെ പേരുടെ അധ്വാനമാണ് രാമലീല എന്ന് പ്രേക്ഷകർ മനസിലാക്കി എന്നതിന്റെ തെളിവാണ് ഇത്.

രാമലീല റിവ്യൂ വായിക്കാം

സിനിമയുടെ റിലീസിനെതിരെ വിമർശനങ്ങളും വാദപ്രതിപാദങ്ങളും ഉയർന്നിരുന്നെങ്കിലും പിന്നീട് നിരവധി പേർ ചിത്രത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു.

പുതുമുഖ സംവിധായകനായ അരുണ്‍ ഗോപിയാണ് ചിത്രത്തിന്റെ സംവിധായകന്‍. പ്രയാഗ മാര്‍ട്ടിന്‍ ആണ് നായിക. ഒരു രാഷ്ട്രീയ നേതാവിന്റെ റോളിൽ ദിലീപ് എത്തുന്ന ചിത്രത്തിന്റെ തിരക്കഥ സച്ചിയാണ് . മുളകുപാടം ഫിലിംസിൻ്റെ ബാനറിൽ ടോമിച്ചൻ മുളകുപാടമാണ് ചിത്രം നിർമിക്കുന്നത്

Advertisement

Copyright © 2017 onlookersmedia.

Press ESC to close