
Advertisement
മലയാളസിനിമയുടെ എക്കാലത്തെയും മികച്ച നായികമാരിൽ ഒരാളായ സംയുക്ത വർമ്മയുടെ യോഗാ ചിത്രങ്ങൾ വൈറൽ ആവുന്നു. സമൂഹ മാധ്യമങ്ങളിൽ ആക്റ്റീവ് അല്ലെങ്കിലും സംയുക്തയുടെ യോഗാചിത്രങ്ങൾ വ്യാപകമായി പ്രചരിക്കുകയാണ്.
ബിജു മേനോനുമായിട്ടുള്ള വിവാഹജീവിതത്തിന് ശേഷം അഭിനയ ജീവിതത്തിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്ന സംയുക്ത, പൊതുവേദികളിലും പരസ്യചിത്രങ്ങളിലും സ്ഥിരസാന്നിധ്യമായിരുന്നു. കഴിഞ്ഞ ദിവസമാണ് സംയുക്ത യോഗ പരിശീലിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്.
Advertisement
സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത വീണ്ടും ചില വീട്ടു കാര്യങ്ങൾ എന്ന ചിത്രത്തിലൂടെ ജയറാമിന്റെ നായികയായാണ് സംയുക്ത സിനിമയിലെത്തിയത്. പിന്നീട് പതിനെട്ടോളം ചിത്രങ്ങളിൽ അഭിനയിച്ചു. 2002ലായിരുന്നു സംയുക്തയുടെ വിവാഹം.