അവാര്‍ഡ് വേളയില്‍ പ്രമുഖ താരങ്ങള്‍ വന്നില്ലെങ്കിലും പ്രശ്നമില്ല, സിനിമയുണ്ടാകുമെന്ന് വിനായകന്‍

Advertisement

ഞായറാഴ്ച തലശ്ശേരിയിൽ നടന്ന കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് മേളയിൽ മോഹൻലാൽ മമ്മൂട്ടി തുടങ്ങിയ മലയാള സിനിമയിലെ പ്രമുഖ താരങ്ങൾ ആരും തന്നെ പങ്കെടുത്തിട്ടില്ലായിരുന്നു. പ്രമുഖ താരങ്ങൾ ആരും വന്നില്ലെങ്കിലും മലയാളത്തിൽ നല്ല സിനിമകൾ ഉണ്ടാകുമെന്ന് മികച്ച നടനുള്ള അവാർഡ് ഏറ്റുവാങ്ങിയ വിനായകൻ പറഞ്ഞു.

രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടത്തിൽ ഗംഗയെന്ന കഥാപാത്രത്തെ അഭിനയിച്ച വിനായകന്റെ ഉജ്വല പ്രകടനത്തിനായിരുന്നു മികച്ച നടനുള്ള സംസ്ഥാന അവാർഡ് വിനായകനെ തേടിയെത്തിയത്.

Advertisement

പ്രമുഖതാരങ്ങളുടെ അസാന്നിധ്യം രൂക്ഷവിമർശനത്തിന് ഇടയായിരുന്നു. ഒപ്പമുള്ള താരത്തെ പിന്തുണക്കണമെന്നും ഇത്തരം വേദികളിൽ താരങ്ങളുടെ സാന്നിദ്യം അനിവാര്യമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു.

പ്രമുഖ താരങ്ങള്‍ ആരും വന്നില്ലെങ്കിലും പ്രശ്‌നമില്ല, സിനിമയുണ്ടാകുമെന്നാണ് വിനായകൻ പ്രതികരിച്ചത്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ചടങ്ങില്‍ പ്രമുഖ താരങ്ങള്‍ പങ്കെടുക്കാത്തതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിനിമയെ തകര്‍ക്കാന്‍ കഴിയില്ല. ഇന്നു ഞാന്‍ തിളങ്ങി. നാളെ മറ്റൊരാള്‍ തിളങ്ങുമെന്നും വിനായകന്‍ പറഞ്ഞു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close