ആരാധകരുടെ മനം കവർന്ന് പ്രിയാ വാര്യർ; പുതിയ ചിത്രങ്ങൾ കാണാം..

Advertisement

ഒരു ചിത്രം പുറത്തിറങ്ങും മുൻപ് തന്നെ ലോകമെമ്പാടും ആരാധകരെ സൃഷ്ടിക്കുക എന്ന റെക്കോർഡിന് ഉടമയായ അപൂർവ്വ വ്യക്തികളിൽ ഒരാളാണ് പ്രിയ വാര്യർ. മികച്ച വിജയമായ ആദ്യ രണ്ട ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ ഒമർ ലുലു സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു അഡാർ ലൗ.ചിത്രത്തിലെ ആദ്യഗാനം തന്നെ പ്രിയ വാര്യരെ വലിയ താരമാക്കി മാറ്റി. ഷാൻ റഹ്‌മാൻ ഈണമിട്ട് വിനീത് ശ്രീനിവാസൻ ആലപിച്ച ചിത്രത്തിലെ അതിമനോഹരമായ ഗാനമാണ് ലോകമെമ്പാടും നിമിഷ നേരം കൊണ്ട് പ്രചരിച്ചത്. മണിക്യ മലരായ ഭൂവി എന്ന് തുടങ്ങുന്ന ഗാനത്തിലെ പ്രിയാ വാര്യരുടെ കണ്ണിറുക്കൽ രംഗം ഏവരുടെയും ഹൃദയത്തിലേക്കാണ് ചേക്കേറിയത്. പിന്നീട് പെൺകുട്ടിയെ അന്വേഷിച്ചായിരുന്നു സോഷ്യൽ മീഡിയ മുഴുവനും. ഒറ്റ ദിവസം കൊണ്ട് പ്രിയ വാര്യർ താരമായി മാറുകയായിരുന്നു. ഇൻസ്റ്റാഗ്രാം ഉൾപ്പടെയുള്ള സമൂഹ മാധ്യമങ്ങളിൽ അതിവേഗം ആരാധകരെ സൃഷ്ടിക്കാൻ പ്രിയക്കായി. ആരാധകരുടെ മനസ്സ് കവർന്ന പ്രിയയുടെ പുത്തൻ ചിത്രങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്

Advertisement

സാരി ധരിച്ചെത്തിയ പ്രിയ വാര്യരുടെ അതി മനോഹര ചിത്രങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഒരു സ്വകാര്യ ചടങ്ങിലായിരുന്നു പ്രിയ ഈ അതിമനോഹര വേഷത്തിൽ എത്തിയത്. സാരി ധരിച്ചെത്തിയ പ്രിയ വാര്യർ ചടങ്ങിൽ ഏവരുടെയും ശ്രദ്ധാകേന്ദ്രമായി മാറുകയായിരുന്നു. മുൻപ് ഔട്ട്ലുക്ക് സോഷ്യൽ മീഡിയ, അവാർഡ്‌സ് വിതരണ ചടങ്ങിലും പ്രിയ വാര്യർ വ്യത്യസ്ത ഗെറ്റപ്പിലെത്തി ആരാധക ഹൃദയം കവർന്നിരുന്നു. അതിന് ശേഷമാണ് പുതിയ വേഷത്തിൽ തരംഗമാകാൻ പ്രിയ വാര്യർ എത്തുന്നത്.

ആദ്യ ചിത്രം അഡാർ ലൗവിന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ് പ്രിയ വാര്യർ ഇപ്പോൾ. ആരാധകർ കാത്തിരിക്കുന്നത് പോലെ പ്രിയ വാര്യരെ ബിഗ് സ്‌ക്രീനിൽ ഈ വർഷം പകുതിയോടെ കാണാനാകും.

Advertisement

Copyright © 2017 onlookersmedia.

Press ESC to close