ഒളിമങ്ങാത്ത കാട്ടുപൂക്കളുടെ സൗന്ദര്യവുമായി സ്റ്റൈലിഷ് ലുക്കിൽ മീര ജാസ്മിൻ; ചിത്രങ്ങൾ കാണാം

Advertisement

സിനിമയിലേക്കുള്ള തന്റെ തിരിച്ചു വരവിന് ശേഷം സോഷ്യൽ മീഡിയയിൽ ഏറെ സജീവമായി നിൽക്കുന്ന നടിയാണ് മീര ജാസ്മിൻ. തന്റെ പുതിയ ചിത്രങ്ങളും വീഡിയോകളും പുത്തൻ മേക് ഓവർ ഫോട്ടോ ഷൂട്ട് ചിത്രങ്ങളും മീര ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി പങ്ക് വെക്കുന്നത് വലിയ രീതിയിലാണ് പ്രേക്ഷക ശ്രദ്ധ നേടാറുള്ളത്. അതീവ ഗ്ലാമറസ്സായും സ്റ്റൈലിഷായുമുള്ള മീരയുടെ ചിത്രങ്ങൾ ഇപ്പോൾ കൂടുതലായി സോഷ്യൽ മീഡിയയിൽ വരികയും അവ വൈറലായി മാറുകയും ചെയ്യാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലുള്ള തന്റെ പുത്തൻ ചിത്രങ്ങളാണ് മീര ഇൻസ്റാഗ്രാമിലൂടെ പങ്ക് വെച്ചിരിക്കുന്നത്. അതീവ സുന്ദരിയായാണ് ഈ ചിത്രങ്ങളിൽ നമ്മുക്ക് മീര ജാസ്മിനെ കാണാൻ സാധിക്കുന്നത്. ഈയടുത്തിടെ സത്യൻ അന്തിക്കാട് ഒരുക്കിയ പുതിയ ജയറാം ചിത്രമായ മകളിലൂടെയാണ് ഒരിടവേളക്ക് ശേഷം മീര ജാസ്മിൻ മലയാള സിനിമയിൽ തിരിച്ചെത്തിയത്.

21 വർഷങ്ങൾക്കു മുൻപ് ലോഹിതദാസ് ഒരുക്കിയ സൂത്രധാരൻ എന്ന ചിത്രത്തിൽ ദിലീപിന്റെ നായികയായി അരങ്ങേറ്റം കുറിച്ച മീര ജാസ്മിൻ, അതിന് ശേഷം മോഹൻലാൽ, മമ്മൂട്ടി, ദിലീപ്, ജയറാം, പൃഥ്വിരാജ് തുടങ്ങി മലയാളത്തിലെ എല്ലാ സൂപ്പർ താരങ്ങളുടേയും നായികയായി തിളങ്ങിയ താരമാണ്. ദേശീയ അവാർഡ് ജേതാവ് കൂടിയായ ഈ നടി, മണി രത്‌നം ഒരുക്കിയ തമിഴ് ചിത്രം ഉൾപ്പെടെയുള്ള അന്യ ഭാഷാ ചിത്രങ്ങളിലുമഭിനയിച്ച് കയ്യടി നേടിയിട്ടുണ്ട്. മടങ്ങി വരവ് പൂർണ്ണമായും ആസ്വദിക്കുകയാണ് താനെന്നാണ് മീര പറയുന്നത്. ഇനി വരാനുള്ള തന്റെ ചിത്രങ്ങൾക്കായി ശരീര ഭാരവും കുറച്ചു ഗംഭീര മേക്കോവറാണ് മീര നടത്തിയിരിക്കുന്നത്. മലയാളത്തിന് പുറമെ അന്യ ഭാഷാ ചിത്രങ്ങളും മീര കമ്മിറ്റ് ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close