
ഒരുപിടി മലയാള ചിത്രങ്ങളിലൂടെ പ്രശസ്തയായ നടിയാണ് ദീപ്തി സതി. ലാൽ ജോസ് ഒരുക്കിയ നീന എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച ദീപ്തി സതി അതിനു ശേഷം പുള്ളിക്കാരൻ സ്റ്റാറാ, സോളോ, ലവ കുശ, ലളിതം സുന്ദരം, ഡ്രൈവിംഗ് ലൈസൻസ്, ഗോൾ, പത്തൊൻപതാം നൂറ്റാണ്ട് എന്നീ മലയാള ചിത്രങ്ങളിലൂടെ ജനശ്രദ്ധ നേടി. തന്റെ അഭിനയ മികവിനൊപ്പം സൗന്ദര്യം കൊണ്ടും ആരാധക വൃന്ദത്തെ നേടിയ ഈ നടി സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ്. ഇവർ പങ്ക് വെക്കുന്ന ഗ്ലാമറസ് ചിത്രങ്ങൾക്കും ഫോട്ടോഷൂട്ട് വീഡിയോകൾക്കുമെല്ലാം വലിയ സ്വീകരണമാണ് ലഭിക്കാറുള്ളത്. ഇപ്പോഴിതാ ദീപ്തി സതി പങ്കു വെച്ച തന്റെ പുതിയ സൂപ്പർ ഹോട്ട് സ്റ്റൈലിഷ് ചിത്രങ്ങളും വൈറലായി മാറുകയാണ്. ബോളിവുഡിൽ അഭിനയിക്കാൻ പോവുകയാണോ എന്നാണ് ഈ ചിത്രങ്ങൾ കണ്ട ആരാധകർ കമന്റ് ചെയ്യുന്നത്.



ദീപ്തിയുടെ ഈ പുതിയ ചിത്രങ്ങൾക്ക് അവർ അഭിനന്ദനവും നൽകുന്നുണ്ട്. ജാഗ്വാർ എന്ന തെലുങ്കു- കന്നഡ ചിത്രത്തിലും, ലക്കി എന്ന മറാത്തി ചിത്രത്തിലും അഭിനയിച്ച ഈ നടി സോളോയിലൂടെ ആണ് തമിഴിൽ ശ്രദ്ധ നേടിയത്. നാനും സിംഗിൾ താൻ എന്ന തമിഴ് ചിത്രവും, രണം എന്ന കന്നഡ ചിത്രവും ദീപ്തി അഭിനയിച്ചു ശ്രദ്ധ നേടിയ തെന്നിന്ത്യൻ ഭാഷാ ചിത്രങ്ങളാണ്. ഇപ്പോൾ മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിലുള്ള വെബ് സീരീസുകളിലും ദീപ്തി അഭിനയിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത പൃഥ്വിരാജ് സുകുമാരൻ ചിത്രമായ ഗോൾഡിൽ, പൃഥ്വിരാജ് സുകുമാരനൊപ്പം ചുവടു വെച്ചെത്തിയ ഗാനം ദീപ്തി സതിക്ക് അടുത്തിടെ ശ്രദ്ധ നേടിക്കൊടുത്തിരുന്നു.

