
പ്രശസ്ത മലയാള നടൻ കൃഷ്ണ കുമാറിന്റെ മകളായ അഹാന കൃഷ്ണ, ഞാൻ സ്റ്റീവ് ലോപസ് എന്ന രാജീവ് രവി ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച് പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ്. പിന്നീട് നിവിൻ പോളിക്കൊപ്പം ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്ത പതിനെട്ടാം പടി, ടോവിനോ തോമസിന്റെ നായികയായി ലൂക്ക എന്നീ ചിത്രങ്ങളിലും മികച്ച പ്രകടനം കാഴ്ച്ച വെച്ച ഈ നായികാ താരം, ഡോട്സ്, പിടികിട്ടാപ്പുള്ളി എന്നറീ ചിത്രങ്ങളിലും, . മീ മൈസെൽഫ് ആൻഡ് ഐ എന്നൊരു വെബ് സീരീസിലും അഭിനയിച്ചിട്ടുണ്ട്. നാൻസി റാണി, ഷൈൻ ടോം ചാക്കോ നായകനായെത്തുന്ന അടി എന്നിവയാണ് അഹാന നായികാ വേഷം ചെയ്ത് ഇനി റിലീസ് ചെയ്യാനുള്ള ചിത്രങ്ങൾ. ഏതായാലും ഇപ്പോൾ അഹാന ഗോവയിൽ വെക്കേഷൻ ആഘോഷിക്കുകയാണ്. അവിടെ നിന്നുള്ള ചിത്രങ്ങൾ ഈ നടി തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്ക് വെച്ചിട്ടുണ്ട്.




കടൽത്തീരത്ത് ബിക്കിനി ധരിച്ചു നിൽക്കുന്ന അഹാനയുടെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. വളരെ ഗ്ലാമറസ്സായും മോഡേണായും പ്രത്യക്ഷപ്പെടാറുള്ള അഹാനയുടെ ഫോട്ടോകളും വീഡിയോകളും എപ്പോഴും പ്രേക്ഷക ശ്രദ്ധ നേടാറുണ്ട്. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് ഈ നായികാ താരം. ഈ അടുത്തകാലത്ത് തനിക്ക് ഏറ്റവും സന്തോഷം അനുഭവപ്പെട്ട സൂര്യാസ്തമയം എന്നാണ് ഗോവയിലെ ബീച്ചിൽ നിന്നുള്ള പുതിയ ബിക്കിനി ചിത്രങ്ങൾ പങ്ക് വെച്ച് കൊണ്ട് അഹാന കുറിച്ചിരിക്കുന്നത്. ഗോവൻ ബീച്ചിന്റെ മാജിക്കിനെ കുറിച്ചും അഹാന പരാമർശിച്ചിട്ടുണ്ട്. റീബ മോണിക്ക ജോൺ, റിമി ടോമി തുടങ്ങി ഒട്ടേറെ സെലിബ്രിറ്റികളും അഹാനയുടെ ഈ ചിത്രങ്ങളെ പ്രശംസിച്ചു കൊണ്ട് കമന്റുകൾ ഇട്ടിട്ടുണ്ട്.



