
മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രങ്ങളിൽ ഒന്നാണ് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നൻ പകൽ നേരത്ത് മയക്കം. റിലീസിന് തയ്യാറായി ഇരിക്കുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് പ്രശസ്ത തമിഴ് നടിയായ രമ്യ പാണ്ട്യനാണ്. ഇപ്പോഴിതാ ഈ നടിയുടെ സ്റ്റൈലിഷ് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. രമ്യ തന്നെയാണ് തന്റെ പുത്തൻ സ്റ്റൈലിഷ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇൻസ്റാഗ്രാമിലൂടെ പങ്കു വെച്ചിരിക്കുന്നത്. അതീവ സുന്ദരിയായാണ് ഈ ചിത്രങ്ങളിൽ രമ്യ കാണപ്പെടുന്നത്. 2015 ഇൽ ഡമ്മി തപസ്സ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ഈ നടി, പിന്നീട് ജോക്കർ, ആൺ ദൈവതൈ, രാമേ ആണ്ടാലും രാവണേ ആണ്ടാലും എന്നീ ചിത്രങ്ങളിലും വേഷമിട്ടു. ഇടുംബകാരി, നൻ പകൽ നേരത്ത് മയക്കം എന്നിവയാണ് രമ്യ അഭിനയിച്ച് ഇനി റിലീസ് ചെയ്യാനുള്ള ചിത്രങ്ങൾ.



ഇത് കൂടാതെ മുഗിളൻ എന്ന വെബ് സീരീസിലും ബിഗ് ബോസ് തമിഴ് സീസൺ 4 ഉൾപ്പെടെയുള്ള ആറോളം ടെലിവിഷൻ പരിപാടികളിലും രമ്യ പ്രത്യക്ഷപ്പെട്ടു. പഴയ സംവിധായകൻ ദുരൈ പാണ്ട്യൻറെ മകൾ കൂടിയാണ് രമ്യ. സോഷ്യൽ മീഡിയയിലും ഏറെ സജീവമായ രമ്യ ഒരേ സമയം മോഡേൺ വേഷങ്ങളിലും നാടൻ വേഷങ്ങളിലും തിളങ്ങുന്ന താരമാണ്. അത്കൊണ്ട് തന്നെ യുവ പ്രേക്ഷകർക്കിടയിൽ മികച്ച ആരാധക വൃന്ദം തന്നെ ഈ നടിക്കുണ്ട്. ഏതായാലും മമ്മൂട്ടി- ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം പുറത്തു വരുന്നതോടെ മലയാളത്തിലും മികച്ച പ്രേക്ഷക പ്രീതി നേടാൻ ഈ നടിക്ക് സാധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

